April 30, 2024

പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതിയിൽ കർഷകർക്ക് ജൈവ സർട്ടിഫിക്കറ്റ്.

0
Img 20191205 Wa0159.jpg
മാനന്തവാടി: 
വയനാട് ജൈവ ജില്ലയാകാനൊരുങ്ങുന്നു. നിലവിൽ കർഷകർക്ക്  നൽകി കൊണ്ടിരിക്കുന്ന ജൈവ സർട്ടിഫിക്കറ്റിന് പിന്നാലെ കൃഷി വകുപ്പ് നേരിട്ട് കർഷകർക്ക് ജൈവ സർട്ടിഫിക്കറ്റ് നേടികൊടുക്കാൻ നടപടി തുടങ്ങി. 
കേന്ദ്ര സർക്കാരിന്റെ പരമ്പരാഗത കൃഷി വികാസ് യോജന  (പി.കെ.വി.വൈ.)പദ്ധതി പ്രകാരം അനുവദിച്ച തുക ഉപയോഗിച്ചാണ്  സംസ്ഥാന കൃഷി വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്താകെ 500 ക്ലസ്റ്ററുകൾ ഇതിനായി തിരഞ്ഞെടുത്തു കഴിഞ്ഞു. വയനാട് ജില്ലയിൽ 40 ക്ലസ്റ്ററുകളിലായി ഏകദേശം  രണ്ടായിരത്തോളം കർഷകർക്ക് മൂന്ന് വർഷം കൊണ്ട് പി.ജി.എസ്. ഓർഗാനിക് (പാർട്ടിസിപേറ്ററി   ഗ്യാരണ്ടി സിസ്റ്റം ) സർട്ടിഫിക്കറ്റ്  ലഭിക്കും.  മൂന്ന് വർഷം കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ   ഓരോ ക്ലസ്റ്ററിലെയും എൽ.ആർ.പി. (ലീഡർ റിസോഴ്സ് പേഴ്സൺ ) മാർക്ക് മൂന്ന് ബ്ലോക്കുകളിൽ പരിശീലനം നൽകി.  മാനന്തവാടിയിൽ നടന്ന പരിശീലനം മാനന്തവാടി കൃഷി ഓഫീസർ വിനോയി നിർവ്വഹിച്ചു. സംസ്ഥാന തല  പരിശീലകൻ  ജോബി ഫ്രാൻസിസ് ക്ലാസ്സ് എടുത്തു.
മറ്റ് ബ്ലോക്കുകളിൽ ഉടൻ പരിശീലനം നൽകും. 
(ഷിബു.സി.വി.)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *