April 26, 2024

വയനാട് മെഡിക്കൽ കോളേജിന് ബീനാച്ചി എസ്റ്റേറ്റ് പരിഗണിക്കാവുന്നതാണന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടന്ന് രാഹുൽ ഗാന്ധി എം.പി.

0
Img 20191206 Wa0154.jpg
വയനാട്ടിൽ മെഡിക്കൽ കോളേജ് ഉണ്ടായിരുന്നെങ്കിൽ ഷെഹ് ലയുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് രാഹുൽ ഗാന്ധി.
ബത്തേരി :
വയനാട്ടിൽ മെഡിക്കൽ കോളജ് അത്യാവശ്യമാണെന്ന് വയനാട് എം.പി രാഹുൽ ഗാന്ധി .
വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച ബത്തേരി സർവ്വജന സ്കൂൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഷെഹ് ലയുടെ മാതാപിതാക്കളുടെ ദു:ഖം നാം ഓരോരുത്തരുടെയും ദു:ഖമാണെന്നും രാഹുൽ .
എന്നാൽ ഈ സംഭവം രാഷ്ട്രീയവത്കരിക്കുന്നതിനോട് താത്പര്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഉച്ചക്ക് 12 മണിയോടെയാണ് രാഹുൽ ഗാന്ധി പാമ്പുകടിയേറ്റ് വിദ്യാർസ്ഥാനി മരിച്ച സർവ്വജന ഹൈ സ്കൂളിൽ എത്തിയത്. തുടർന്ന് അധ്യാപകരുമായും ,പി.ടി.എ ഭാരവാഹികളുമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് ഷഹലക്ക് പാമ്പുകടിയേറ്റ ക്ലാസ് റൂമിൽ സന്ദർശനം നടത്തി.സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതു ചടങ്ങിലേക്ക്. വളരെ ദു:ഖത്തോടെയാണ് താൻ ഇവിടെ നിൽക്കുന്നതെന്നും ,ദൗർഭാഗ്യകരമായ ഒരു സംഭവമായി പോയി ഷഹല യുടെ മരണമെന്നും ,ഷഹ് ലയുടെ മാതാപിതാക്കളുടെ ദു:ഖം നമ്മുടെ ഓരോരുത്തരുടെയും ദു:ഖമാണെന്നും രാഹുൽ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഉൾക്കൊണ്ടു കൊണ്ട് വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും ,ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വയനാട് മെഡിക്കൽ കോളേജ് ഭൂമി സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉണ്ടന്ന് മനസ്സിലാക്കുന്നു. മധ്യപ്രദേശ് സർക്കാരിന് കീഴിൽ ബീനാച്ചി എസ്റ്റേറ്റ് ഭൂമി ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
     
വയനാട്ടിൽ ഒരു മെഡിക്കൽ കോളജ് അത്യാവശ്യമാണെന്നും ,മെഡിക്കൽ കോളജ് ഉണ്ടായിരുന്നെങ്കിൽ ഷഹ് ലയുടെ ജീവൻ രക്ഷപ്പെടുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ സംഭവം രാഷ്ട്രീയവത്കരിക്കുന്നതിൽ താത്പര്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.വിദ്യാർത്ഥികളാണ് ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളെന്നും ,നിങ്ങളില്ലെങ്കിൽ ഇന്ത്യ ഇല്ലെന്നും വിദ്യാർത്ഥികളോടായി രാഹുൽ പറഞ്ഞു. ചടങ്ങിൽ എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ,എ.പി അനിൽകുമാർ ., കെ.സി വേണുഗോപാൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
      
       
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *