April 25, 2024

“സന്നദ്ധ സേവനത്തിൽ ഗാന്ധിയൻ വീക്ഷണത്തിന്റെ പ്രാധാന്യം” : വിഷയാധിഷ്ഠിത ബോധവത്കരണ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു

0
Mg 3653.jpg
മുട്ടിൽ : അന്താരാഷ്ട്ര സന്നദ്ധസേവക ദിനാചരണത്തോടനുബന്ധിച്ച് വയനാട് നെഹ്റു യുവ കേന്ദ്ര സ്വരാജ് കേരളയുടേയും മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റേയും സഹകരണത്തോടെ "സന്നദ്ധ സേവനത്തിൽ ഗാന്ധിയൻ വീക്ഷണത്തിന്റെ പ്രാധാന്യം," എന്ന വിഷയത്തിൽ വിഷയാധിഷ്ഠിത ബോധവത്കരണ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. ഗോവയിലെ പീസ്ഫുൾ സൊസെെറ്റി എക്സിക്യുട്ടീവ് സെക്രട്ടറി കുമാർ കലാനന്ദ് മണി സെമിനാർ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ. ടി പി മുഹമ്മദ് ഫരീദ് അദ്ധ്യക്ഷത വഹിച്ചു. യു.എൻ.വി ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ ആർ എസ് ഹരി ആമുഖ പ്രഭാഷണം ചെയ്തു.  എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. മുഹമ്മദ് ഷഫീഖ്, ഇംഗ്ലീഷ് വിഭാഗം എച്ച്.ഒ.ഡി നൗഫൽ മുനീർ, സ്വരാജ് കേരള കൺവീനർ എം പി ചന്ദ്രൻ, നാഷണൽ യൂത്ത് വോളന്റിയർമാരായ കെ എ അഭിജിത്ത്, സൂരജ് റാം, ടി എസ് സനില എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *