November 8, 2026

ഉടലാഴത്തിന് വമ്പൻ വരവേൽപ്പ്

0
IMG-20191205-WA0189.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ഡോക്ടേഴ്സ് ഡിലെമയുടെ ബാനറിൽ ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ഉടലാഴം എന്ന സിനിമയ്ക്ക് തിയറ്ററുകളിൽ ഹർഷാരവം. ഗോത്ര വാസിയായ ഗുളികനായി അഭിനയിച്ച മണിയും മാതിയായി അഭിനയിച്ച രമ്യ വത്സലയും വെള്ളിത്തിരയുടെ പുതിയ കണ്ടെത്തൽ . ഇവരെക്കൂടാതെ നൂറോളം ഗോത്ര വാസികളും ഉടലാഴത്തിൽ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ . സിതാരയും മിഥുൻ ജയരാജും ചേർന്ന് ഈണമിട്ട ഗാനങ്ങളെല്ലാം തന്നെ ഹിറ്റായിക്കഴിഞ്ഞു. ഡോക്ടർ രാജേഷ്കുമാർ എം പി, ഡോക്ടർ മനോജ് കെ.ടി, ഡോ സജീഷ് എം എന്നിവരാണ് ഉടലാഴം നിർമ്മിച്ചിരിക്കുന്നത്.ബത്തേരി മിന്റ് മാളിൽ വൈകീട്ട് 4.30 ന് ആണ് ഷോ
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *