May 2, 2024

സ്വതന്ത്ര കര്‍ഷക സംഘം രാഹുൽ ഗാന്ധി എം.പി.ക്ക് നിവേദനം നല്‍കി

0
Rahul S K S.jpg

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം രാഹുല്‍ഗാന്ധി എം.പിക്ക് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍. ഖാലിദ് രാജയുടെ നേതൃത്വത്തില്‍ ജില്ലാ പ്രസിഡന്റ് വി.അസൈനാര്‍ ഹാജി, സെക്രട്ടറി പി.കെ.അബ്ദുല്‍ അസീസ്, വൈസ് പ്രസിഡന്റുമാരായ പി.ഉമ്മര്‍ ഹാജി, എം. അന്ത്രു ഹാജി, ജോ.സിക്രട്ടറി കല്ലിടുമ്പന്‍ ഹംസ ഹാജി, ജിദ്ദ കെ.എം.സി.സി ബത്തേരി മണ്ഡലം പ്രസിഡന്റ്  മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കി. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍  പ്രാവര്‍ത്തികമാക്കാതെ കടുത്ത പ്രതിസന്ധിയില്‍ കഴിയുന്ന കര്‍ഷകരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തികച്ചും  അവഗണിക്കുകയാണെന്ന് നിവേദനത്തിലുണ്ട്. കാലാവസ്ഥാ വ്യതിയാനം, അനിയന്ത്രിതമായി ഇറക്കു മതി, വിപണിയിലെ അസ്ഥിരത, ഉത്പാദനച്ചിലവ് കൂടുതലും ഉല്പാദനക്കുറവും, കടക്കെണി, ജപ്തി നടപടി തുടങ്ങിയ കാരണങ്ങളാല്‍ പ്രതിസന്ധിയില്‍ കഴിയുന്ന കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര – സര്‍ക്കാറുകളില്‍ സമ്മര്‍ദം ചെലുത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വനത്തോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ കര്‍ഷകരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷവും കൃഷിനാശവും ആള്‍നാശവും ഇല്ലാതാക്കാന്‍ കാടും നാടും വേര്‍തിരിക്കുന്നതിനാവശ്യമായ വേലികളും മറ്റു സംരക്ഷണ പ്രവര്‍ത്തനങ്ങളൂം നടത്താന്‍ സംസ്ഥാന സര്‍ക്കാറിന് ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *