അംബേദ്ക്കർ പരിനിർവ്വാണ ദിനം ആചരിച്ചു.
കൽപ്പറ്റ: ഡോ: ബാബാ സാഹബ് അംബേദ്ക്കറിൻ്റെ 64 മത് പരിനിർവ്വാണദിനം ആൾ ഇന്ത്യാ എസ്.സി എസ് .ടി . കോൺഫെഡറേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ എം.ജി.ടി. ഹാളിൽ ആചരിച്ചു.
വിദ്യഭ്യാസ തൊഴിൽ വിപ്ലവത്തിലൂടെ ശാക്തീകരണം സാധ്യമാക്കി സംഘടിത മുന്നേറ്റത്തിന് ദലിതരെ പ്രാപ്തമാക്കിയാൽ മാത്രമേ ഈ സമുഹത്തിൻ്റെ പിന്നോക്കാവസ്ഥയക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുകയുള്ളൂ എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബത്തേരി മുൻ ഡയറ്റ് പ്രിൻസിപ്പാൾ ഡോ: പി. ലക്ഷ്മണൻ പറഞ്ഞു
പ്രശസ്ഥ സാഹിത്യകാരൻ ഒ.കെ. ജോണി മുഖ്യ പ്രഭാഷണം നടത്തി .ജില്ലാ പ്രസിഡണ്ട് രാഘവൻ മുണ്ടേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എൻ. മണിയപ്പൻ ,കെ.കെ. മുജീബ് റഹ്മാൻ , സി.കെ. ദിവാകരൻ ,കെ.കെ. രാജപ്പൻ എന്നിവർ സംസാരിച്ചു .കഴിഞ്ഞ പ്രളയത്തിൽ പുത്തുമല ദുരന്തത്തിൽ രണ്ട് നിർധന കുടുംബങ്ങൾക്ക് ആകെ തനിക്കുണ്ടായുരുന്ന ആറ് സെൻ്റ് ഭൂമയിൽ നിന്ന് 3 സെൻ്റ് സ്ഥലം വീതം പതിച്ചു നൽകിയ സാമൂഹിക പ്രവർത്തകൻ സുജിത് കല്ലുവയലിനെ ചടങ്ങിൽ ആദരിച്ചു. ,
ഇന്ത്യൻ ഭരണഘടനയും സംവരണ വിഭാഗങ്ങളും എന്ന ചർച്ചയിൽ അഡ്വ. പ്രതീഷ് കൽപ്പറ്റ വിഷയമവതരിപ്പിച്ചു .പി .എം സുകുമാരൻ,' പി.എ. റഷീദ് , അയ്യപ്പൻ, എം. കല്യാണി എന്നിവർ സെമിനാറിൽ സംസാരിച്ചു .പി .കെ . സുബ്രഹ്മണ്യൻ മാസ്റ്റർ മോഡറേറ്റർ ആയിരുന്നു. പി.ആർ. ക്യഷ്ണൻ കുട്ടി സ്വാഗതവും മാക്ക പയ്യംമ്പള്ളി നന്ദിയും പറഞ്ഞു.






Leave a Reply