November 8, 2026

വലയ സൂര്യഗ്രഹണം: പരിശീലകർ സജ്ജരായി.

0
IMG-20191207-WA0172.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
.പരിശീലകരെ സജ്ജരാക്കി വലയസൂര്യഗ്രഹണ ശില്പശാല

ഡിസംബർ 26 ലെ വലയ സൂര്യഗ്രഹണം കാണാൻ വയനാട് ജില്ലയെ സജ്ജമാക്കാനായി ടോട്ടം റിസോഴ്‌സ് സെന്റർ, വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ, കോഴിക്കോട് റീജ്യണൽ സയൻസ് സെന്റർ ആൻഡ് പ്ലാനിറ്റോറിയം, കൽപറ്റ നഗരസഭ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഏകദിന ശില്പശാലയും സൂര്യഗ്രഹണ കാഴ്ചക്ക് ആവശ്യമായ ഉപകരണങ്ങളുടെ നിർമാണ പരിശീലനവും കൽപറ്റ സിവിൽ സ്റ്റേഷനിലെ എ.പി.ജെ ഹാളിൽ വെച്ചു നടന്നു. രാവിലെ 11 ന് തുടങ്ങിയ ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചത് കോഴിക്കോട് പ്ലാനിറ്റോറിയം ഡയറക്ടർ മാനസ് ബാഗ്ചി ആണ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ, ടോട്ടം റിസോഴ്സ് സെന്റർ ഡയറക്ടർ അരുൺ കുമാർ, വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ബാലഗോപാൽ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ സെക്രട്ടറി എ.കെ.ദേവസ്യ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു.
സൂര്യഗ്രഹണത്തെ പറ്റിയുള്ള വിദഗ്ദ്ധരുടെ ക്ലാസുകളും സൂര്യഗ്രഹണവുമായി ബന്ധപ്പെട്ടിട്ടുള്ള സോഫ്റ്റ്‌വെയറുകളുടെ പരിശീലനവും ഇതോടൊപ്പം നടന്നു. ഗ്രന്ഥശാല പ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥികൾ, കുടുംബശ്രീ ആർ.പിമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ക്യൂരിഫൈ സയൻസ് ലാബിന്റെ സാങ്കേതിക സഹകരണത്തോടെയാണ് പരിശീലനം നടന്നത്.
ജില്ലയിലെ മറ്റു മേഖലകളിലും വരും ദിവസങ്ങളിൽ ശില്പശാലകളും പരിശീലന പരിപാടികളും നടക്കും. 1000 കേന്ദ്രങ്ങളിൽ സൂര്യഗ്രഹ നിരീക്ഷണവും മീനങ്ങാടിയിലും കല്പറ്റയിലും മെഗാ വാച്ച് പാർട്ടികളും ടോട്ടം ലക്ഷ്യം വെക്കുന്നുണ്ട്. ക്ലാസ്സുകൾ സംഘടിപ്പിക്കാനും സൗര നിരീക്ഷണത്തിനായുള്ള കണ്ണടകൾ ലഭ്യമാക്കാനും 9496612577 (ജയ്ശ്രീകുമാർ, കോർഡിനേറ്റർ) എന്ന നമ്പറിൽ ഡിസംബർ 16നു മുൻപായി ബന്ധപ്പെടാവുന്നതാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *