April 29, 2024

കെ .ഷമീർ കെ.എസ്.കെ.ടി.യു.വയനാട് ജില്ലാപ്രസിഡന്റ് :സുരേഷ് താളൂർ സെക്രട്ടറി.

0
Screenshot 2019 12 09 09 56 05 457 Com.miui .gallery.png
മാനന്തവാടി:
കർഷക ക്ഷേമനിധി ബിൽ പരിഷ്കരിക്കണമെന്ന് കെ.എസ‌്കെ.ടി.യു  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി വർധിപ്പിക്കണം. ക്ഷേമനിധി അംശാദായം പ്രതിമാസം രണ്ടുരൂപായിയിരുന്ന കാലത്തെ ആനുകൂലങ്ങ്യളാണ് ഇപ്പോഴും നൽകുന്നത്. അംശാദായം വർധിപ്പിച്ചിട്ടും ആനുകൂല്യത്തിൽ വർധന ഉണ്ടായിട്ടില്ല. വിവാഹം, പ്രസവം, ചികിത്സ, മരണാനന്തരം എന്നിവക്കെല്ലാമുള്ള സഹായങ്ങൾ തുച്ഛമാണ്. ഇവയിൽ കാലത്തിനനുസരിച്ച മാറ്റം കൊണ്ടുവരണം.
വയനാട്ടിലെ രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കണം. സംസ്ഥാന സർക്കാരിനൊപ്പം കേന്ദ്രവും ഇക്കാര്യത്തിൽ ഇടപെടണം. വനം  കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ കേന്ദ്രസർക്കാരിന് കൂടുതൽ ഉത്തരവാദിത്വമുണ്ട്. കൈവശഭൂമിക്ക് പട്ടയം അനുവദിക്കുക, കൃഷിക്കാവശ്യമായ ജലസേചനസൗകര്യം ഒരുക്കുക, കരിങ്കൽ ക്ഷാമത്തിന് പരിഹാരം കാണുക, ദേശീയപാതയിലെ യാത്രനിരോധനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. 
 
മാനന്തവാടി:
കെഎസ‌്കെടിയു ജില്ലാ പ്രസിഡന്റായി കെ ഷമീറിനേയും സെക്രട്ടറിയായി സുരേഷ് താളൂരിനേയും വീണ്ടും തെരഞ്ഞെടുത്തു. എം ഡി സെബാസ്റ്റ്യനാണ് ട്രഷറർ. മറ്റുഭാരവാഹികൾ: വി ബാവ, പി എസ് ജനാർദനൻ, വി ജി ഗിരിജ(വൈസ് പ്രസിഡന്റുമാർ), വി വി രാജൻ, എ ഉണ്ണികൃഷ്ണൻ, പി ജെ പൗലോസ്(ജോയിന്റ് സെക്രട്ടറിമാർ), പി ജി സജേഷ്, സി എം അനിൽകുമാർ(എക്സിക്യൂട്ടീവ് അംഗങ്ങൾ). 45 അംഗ ജില്ലാ കമിറ്റിയേയും തെരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *