August 12, 2026

ഡോക്ടർ അംബേദ്കർ സേവാശ്രീ നാഷണൽ അവാർഡ് സ്വപ്ന ആൻറണിയ്ക്ക് സമ്മാനിച്ചു

0
IMG-20191209-WA0112.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഭാരതീയ ദളിത് സാഹിത്യ അക്കാദമി എല്ലാവർഷവും സമൂഹത്തിലെ മികച്ച സാമൂഹ്യ പ്രവർത്തകർക്ക് നൽകുന്ന ഡോക്ടർ അംബേദ്കർ സേവശ്രീ നാഷണൽ അവാർഡിന് മാനന്തവാടി സ്വദേശിയായ സ്വപ്ന ആൻറണി അർഹയായി. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവിഭാഗങ്ങളുടെ ഉന്നമനത്തിനായും പ്രളയ ബാധിതർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിലും മറ്റും സ്വപ്ന നടത്തിയ കാര്യക്ഷമമായ ഇടപെടലാണ് സ്വപ്നയെ ഈ അവാർഡിന് അർഹയാക്കിയത്. ന്യൂഡൽഹിയിലെ ബുരാരി പഞ്ചശീലാശ്രമം ആശ്രമത്തിൽ  വച്ചുനടന്ന 35 മത് ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ സത്യനാരായണജിത്യ , ഭാരതീയ ദളിത് അക്കാദമി സ്ഥാപക പ്രസിഡന്റ്  സുമനാക്ഷർ എന്നിവർ ചേർന്ന് അവാർഡ് സമ്മാനിച്ചു.  കോഴിക്കോട് ദേവഗിരി കോളേജ് വിദ്യാർത്ഥി എലൻ റോയ്, അലൻ റോയ്, ജോയൽ റോയ് എന്നിവർ മക്കളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *