April 29, 2024

ഓൺലൈൻ വോട്ടിങ്ങിൽ ഒന്നാമത്: ആർട്ടിക്കിൽ വിജയക്കൊടി പാറിക്കാനൊരുങ്ങി അഷ്റഫ് എക്സൽ

0
Img 20191205 Wa0235.jpg
: ലോകത്തെ തന്നെ ഏറ്റവും സാഹസികമായ യാത്രകളിൽ ഒന്നായ ആര്‍ട്ടിക് പോളാര്‍ എക്സ്പെഡിഷനില്‍ മത്സരിക്കാൻ ഒരുങ്ങി യുവ സഞ്ചാരിയും ട്രാവൽ വ്ളോഗറുമായ അഷ്റഫ് എക്സൽ. ഫിയൽ റാവൻ എന്ന സ്വീഡിഷ് കമ്പനി എല്ലാവർഷവും സംഘടിപ്പിക്കുന്ന പോളാർ എക്സ്പിഡിഷന് വേണ്ടിയുള്ള ഓൺലൈൻ വോട്ടിങ്ങിലാണ് പാലക്കാട് സ്വദേശി അഷ്റഫ് ഒരു ലക്ഷത്തിനടുത്ത് വോട്ട് നേടി മുന്നിട്ട് നിൽക്കുന്നത്. മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റര്‍ വരുന്ന ആര്‍ട്ടിക്ക് മേഖലയിലൂടെയുള്ള അതിസാഹസികമായ യാത്രയാണ് പോളാർ എക്സ്പെഡിഷൻ.
കഴിഞ്ഞ രണ്ട് വർഷവും  മലയാളികളായ പുനലൂർ സ്വദേശി നിയോഗും കോഴിക്കോട് സ്വദേശി ബാബ് സാഗറും ഈ മത്സരത്തിൽ പങ്കെടുക്കുകയും വിജയകരമായി പൂർത്തിയാക്കുകയും ചെയ്തിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഓൺലൈൻ വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 11 പേർക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.
ഒരു മാസത്തോളം നീണ്ട് നിൽക്കുന്ന ഓൺലൈൻ വോട്ടിങ്ങിൽ അറുപതോളം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കുന്ന ദ വേൾഡ് കാറ്റഗറിയിൽ പാലക്കാട് എത്തനാട്ടുകര സ്വദേശിയും യുവ സഞ്ചാരിയുമായ അഷ്റഫ് എക്സലാണ് ഒരു ലക്ഷത്തിനടുത്ത് വോട്ട് നേടി നിലവിൽ ഒന്നാം സ്ഥാനത്തുള്ളത്.
മലയാളത്തിലെ പ്രമുഖ ട്രാവൽ ബ്ലോഗറായ സുജിത് ഭക്തൻ, ടെക്നോളജി വീഡിയോകളിലൂടെ മലയാളിക്ക് സുപരിചിതനായ രതീഷ് ആർ മേനോൻ, സിനിമാ മേഖലയിൽ നിന്ന് ടൊവിനോ തോമസ്, നാദിർഷ, ലിജോ ജോസ് പെല്ലിശേരി, വിനയ് ഫോർട്ട്, ഒമർ ലുലു, പ്രിയ വാര്യർ, അനു സിത്താര എന്നിവരും എം എൽ എ മാരായ വി.ടി ബൽറാം, ഷാഫി പറമ്പിൽ തുടങ്ങി നിരവധി പേർ ഇദ്ദേഹത്തിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് ഇതിനോടകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. യൂടൂബിൽ രണ്ട്  ലക്ഷത്തോളം ഫോളോവേർസുള്ള റൂട്ട് റെക്കോർഡ്സ് എന്ന ട്രാവൽ ചാനലിന്റെ ഉടമയാണ് അഷ്റഫ്.https://polar.fjallraven.com/contestant/?id=7043
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *