October 18, 2026

Big lmpact: ന്യൂസ് വയനാട് വാർത്ത തുണയായി.: പതിറ്റാണ്ടിന് ശേഷം നടൻ മണിക്ക് റേഷൻ കാർഡ്

0
IMG-20191208-WA0109.jpg
By ന്യൂസ് വയനാട് ബ്യൂറോ
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇരുപതിലധികം തവണ റേഷൻ കാർഡിന് അപേക്ഷിച്ചിട്ടും സിനിമാ നടൻ മണിക്ക്  റേഷൻ കാർഡില്ലന്ന ന്യൂസ് വയനാട് വാർത്തയെ തുടർന്ന് 
സിനിമാ താരം
മണിക്ക് റേഷന്‍ കാര്‍ഡ് നല്‍കി.

                      ബത്തേരി ചെതലയം പൂവഞ്ചി കോളനി  താമസക്കാരനും  ബാലതാരമായി  സിനിമയില്‍ എത്തിയ   മണിയ്ക്ക് റേഷന്‍ കാര്‍ഡ് ലഭിച്ചിട്ടില്ലെന്ന പരാതിയുടെ   അടിസ്ഥാനത്തില്‍ ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം   ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ റേഷന്‍ കാര്‍ഡ്  അനുവദിച്ചു. കുടുംബകാര്‍ഡുകളില്‍  മണിയുടെയും  ഭാര്യ പവിഴത്തിന്റെയും  പേരുകള്‍  ഉള്‍പ്പെട്ടിരുെന്നങ്കിലും ആധര്‍ ലിങ്ക് ചെയ്യാതിരുന്നതിനാല്‍ അക്ഷയ കേന്ദ്രം വഴി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. 
 ഈ  സാഹചര്യത്തില്‍ മണിക്ക്    ബത്തേരി താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്ന് റേഷന്‍ കാര്‍ഡ് അനുവദിക്കുകയായിരുന്നു.  
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *