October 18, 2026

എല്‍ ഡി എഫ് സര്‍ക്കാര്‍ ത്രിതല പഞ്ചായത്തുകളെ തകര്‍ക്കുന്നു: ഐ സി ബാലകൃഷ്ണന്‍ എം എൽ.എ.

0
03.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഇടതുപക്ഷ സര്‍ക്കാര്‍ ത്രിതലപഞ്ചായത്തുകളെ തകര്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുതെന്ന് ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ കലക്ട്രേറ്റിന് മുമ്പില്‍ നടത്തിയ ത്രിതലപഞ്ചായത്ത് അംഗങ്ങളുടെ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുകള്‍ വെട്ടിക്കുറച്ചതിനാല്‍ വികസനപദ്ധതികള്‍ നടപ്പിലാക്കാനാവുന്നില്ലെന്നും, തൊഴിലുറപ്പ് പദ്ധതിയില്‍ ആറ് മാസമായി വേതനം ലഭിക്കാത്ത സാഹചര്യമാമുള്ളത്. തൊഴിലാളികള്‍ക്ക് വേതനം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ. പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. കെ.എല്‍ പൗലോസ്, കെ.കെ അബ്രാഹം, പി.പി ആലി, എം.എ ജോസഫ്, എന്‍.എം വിജയന്‍, എം.ജി ബിജു, പി.കെ അബ്ദുറഹിമാന്‍, പി.എം സുധാകരന്‍, ഡി.പി രാജശേഖരന്‍, എന്‍.സി കൃഷ്ണകുമാര്‍, ഒ.ആര്‍ രഘു, ആര്‍.പി ശിവദാസ്, പി.ശോഭനകുമാരി, പി.വി ജോര്‍ജ്ജ്, കെ.ജെ പൈലി, ടി.ജെ ഐസക്ക്, കെ.കെ രാജേന്ദ്രന്‍, ടി.എസ് ദിലീപ്കുമാര്‍, ഉഷ തമ്പി, ജേക്കബ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *