April 19, 2024

വയനാട് മെഡിക്കൽ കോളേജ് മടക്കി മലയിൽ തന്നെ വേണം.: കോട്ടത്തറ പഞ്ചായത്ത് ആക്ഷൻ കമ്മിറ്റി

0
Img 20191213 Wa0169.jpg
കൽപ്പറ്റ:
കോട്ടത്തറ വില്ലേജിൽപ്പെട്ട മടക്കിമലയിലെ ദാനഭൂമിയിൽ നിന്നും മെഡിക്കൽകോളേജ് മാറ്റി വില
കൊടുത്ത്  വാങ്ങിക്കുന്ന  ചേലോട് എസ്റ്റേറ്റ് ഭൂമിയിൽ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് 
കോട്ടത്തറ  പഞ്ചായത്ത് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ പത്ര സമ്മേളനത്തിൽ  ആവശ്യപ്പെട്ടു. ഇല്ലാത്ത റിപ്പോർട്ടിന്റെ അടിസ്ഥാ
നത്തിലാണ് കോളേജ് മടക്കിമലയിൽ നിന്നും മാറ്റാനുള്ള ശ്രമം നടന്നത്. കോട്ടത്തറ വില്ലേജ് പരി
സ്ഥിതി ദുർബല  പ്രദേശമല്ല. എന്നിരിക്കെ എം.എൽ എയും സർക്കാരും ജനങ്ങളെ പൊട്ടൻ കളിപ്പിക്കുകയാണ്. എതിർ ശബ്ദങ്ങളെ ആക്ഷേപിക്കുന്ന എം എൽ എയുടെ നിലപാട് ശരിയല്ല  പ്രദേശത്ത് എവിടെയാണ് ഭൂമാഫിയ ഭൂമി വാങ്ങിച്ച് കൂട്ടിയതെന്നും എം  എൽ.എ.  തുറന്ന് പറയണം. 
ഇത്തരം  ആരോപണങ്ങൾ ജിനചന്ദ്രന്റെ കുടുംബത്തെയും അപമാനിക്കുന്നതിന് തുല്യമാണ്. . 
ഗ്രാമപഞ്ചായത്ത് ഭരണ സമിതി ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണം. കോട്ടത്തറ വില്ലേജിൽ നിന്നും
ഇല്ലാത്ത കാരണം പറഞ്ഞ് മാറ്റുന്നതിനെതിരെ ബോർഡ് പ്രമേയം പാസാക്കി സർക്കാരിനെ സമീപിക്കണം.
കോട്ടത്തറ പഞ്ചായത്തിനും തൊട്ടടുത്ത്, പഞ്ചായത്തുകൾക്കും വികസനത്തിലേക്ക് നയിക്കാൻ തക്ക
ഈ പദ്ധതിയെ ഇല്ലാതാക്കാൻ പഞ്ചായത്ത് ഭരണസമിതി കൂട്ടുനിൽക്കാൻ പാടില്ല . മടക്കിമലയിൽ തന്നെ മെഡിക്കൽ കോളേജിന്റെ നിർമ്മാണം തുടങ്ങണമെന്നാവശ്യപ്പെട്ടുകൊണ്ട് കോട്ടത്തറ  പഞ്ചായത്തിന്റെ ആസ്ഥാനമായ വെണ്ണിയോട് ടൗണിൽ 17-ന്  ചൊവ്വാഴ്ച 10 മണിമുതൽ 5 മണിവൽ കോട്ടത്തറ പഞ്ചായത്ത് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ കീഴിൽ കൂട്ട ഉപവാസം സംഘടിപ്പിക്കും .ഇല്ലാത്ത കഥകൾ മെനഞ്ഞ് കോട്ടത്തിന് ജനങ്ങളെ അപമാനിക്കുന്ന കൽപ്പറ്റ എം. എൽ .എയും  മെഡിക്കൽ കോളേജിന്
ഈ സ്ഥലം കണ്ടെത്തിയ മുൻ എം. എൽ എ ശ്രേയാംസ്  കുമാറിന്റെയും നിലപാടുകളിൽ  ജനകീയ സമ
ശക്തമായി പ്രതിക്ഷേധിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
 സജീഷ് കുമാർ (ജനറൽ കൺവീനർ
 വി. ആർ. ബാലൻ (വൈ. ചെയർമാൻ)
. വി. മൂസ (ട്രഷറർ)
 ഉണ്ണി ജോസഫ് (രക്ഷാധികാരി)
. നാസർ വള്ളിയിൽ (വാർഡ് മെമ്പർ) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *