April 27, 2024

പ്ലാസ്റ്റിക് നിരോധനത്തിനെതിരെ വ്യാപാരികളുടെ കളക്ട്രേറ്റ് മാർച്ചും ധർണ്ണയും 17-ന്

0
Img 20191213 Wa0170.jpg
കൽപ്പറ്റ: ആവിശ്യമായ മുന്നൊരുക്കങ്ങളും പകരം സംവിധാനങ്ങളും ഒരു
ക്കാതെയുള്ള പ്ലാസ്റ്റിക് നിരോധനത്തിനെതിരെ ശക്തമായ സമരങ്ങളുടെ ഭാഗ
മായി ഡിസംബർ 17 ന് വ്യാപാരികൾ  എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും  കളക്ട്രേറ്റിലേക്ക് വ്യാപാരികളുടെ മാർച്ചും
ധർണ്ണയും സംഘടിപ്പിക്കുമെന്ന് യൂത്ത് വിംഗ് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. . പ്ലാസ്റ്റിക് വസ്തുക്കളുടെ ഉൽപാദനം ഘട്ടംഘട്ട
മായി കുറച്ച് കൊണ്ട് വരുന്നതിനു പകരം ഒറ്റയടിക്ക് നിരോധനം കൊണ്ടു
വരുന്നത് പ്രായോഗികമല്ല. ഉൽപാദകനും ഉപഭോക്താവിനും പിഴയില്ലാതെ
വ്യാപാരികൾക്ക് മാത്രം പിഴയെന്ന നിർദ്ദേശം വ്യാപാരികളെ ദ്രോഹിക്കാനെ
ഉപകരിക്കൂ. പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നാൽ പലചരക്ക്, ബേക്കറി,
സൂപ്പർ മാർക്കറ്റ് ഉൾപ്പെടെയുള്ളടിത്ത് ഭക്ഷണ പദാർത്ഥങ്ങൾ കൈമാറൻ
പകരം സംവിധാനങ്ങളൊന്നും നിലവിലില്ല.
– പ്ലാസ്റ്റിക് സാധനങ്ങൾ മനുഷ്യന് നിത്യോപയോഗത്തിലെ അവശ്യഘട
കമായി മാറിക്കഴിഞ്ഞു. പ്ലാസ്റ്റിക് നിരോധനമല്ല മറിച്ച് ഉപയോഗ ശൂന്യമായ
പ്ലാസ്റ്റിക് വസ്തുക്കൾ മാലിന്യങ്ങളായി വലിച്ചെറിയുന്നതിനു പകരം, ശേഖരി
ക്കുന്നതിനും പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കളുടെ നിർമ്മാണ്
ത്തിന് തദ്ദേശസ്ഥാപനങ്ങളും ഗവൺമെന്റും നേതൃത്വം നൽകുകയാണ് വേണ്ടത്. 
– നിരോധനത്തിന്റെ പേരിൽ കടയിൽ കയറി വ്യാപാരിയെ പീഢിപ്പിക്കാനും,
ഭീമമായ ഫൈൻ ഈടാക്കി നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് ജയിലിൽ
അടക്കുവാനും ശ്രമിക്കുകയും ചെയ്താൽ കേരള വ്യാപാരി വ്യവസായി ഏകോ
പന സമിതി യൂത്ത് വിംഗ് കൈയ്യും കെട്ടി നോക്കിനിൽക്കില്ല. ബദൽ സംവി
ധാനങ്ങൾ ഇല്ലാതെയുള്ള പ്ലാസ്റ്റിക് നിരോധനത്തിനെതിരെ യൂത്ത് വിംഗ് ശക്തി
മായ സമരങ്ങളിലേക്ക് കേരളമാകെ നീങ്ങുകയാണ്.
: പ്ലാസ്റ്റിക് ഉൽപ്പാദകർക്കും പ്ലാസ്റ്റിക് കൈപിടിച്ചു നടക്കുന്ന പൊതു ജന
ങ്ങൾക്കുള്ള പരിഗണനപോലും വ്യാപാരികൾക്ക് കൊടുക്കാതെയുള്ള നീക്ക
ങ്ങൾക്കെതിരെ ശക്തമായ സമരങ്ങൾക്ക് യൂത്ത് വിംഗ് നേത്യത്വം നൽകും,
ആവശ്യമായ ബോധവൽക്കരണമോ മുന്നൊരുക്കങ്ങളോ ഇല്ലാതെ നടപ്പി
ലാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനെതിരെയും, ജി.എസ്.ടി.യിലെ വ്യാപാര
ദ്രോഹ  നയങ്ങൾ തിരുത്തണമെന്നും, ഓൺലൈൻ വ്യാപാരത്തിനെതിരെയും
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന
വ്യാപാകമായി സംഘടിപ്പിക്കുന്ന കലക്ട്രേറ്റ് മാർച്ചിന്റെയും ധർണ്ണയുടെയും
ഭാഗമായി വയനാട് ജില്ല യൂത്ത് വിംഗ് കമ്മറ്റി സംഘടിപ്പിക്കുന്ന കലക്ട്രേറ്റ്
മാർച്ചും ധർണ്ണയും 2019 ഡിസംബർ 17 ന് രാവിലെ 10 ന് യെസ് ഭാരത് പരിസ്
രത്തുനിന്നും ആരംഭിക്കുന്നു.
– ധർണ്ണ സമരം യൂത്ത് വിംഗ് ജില്ല പ്രസിഡന്റ് കുഞ്ഞുമോൻ മീനങ്ങാടി
യുടെ അദ്ധ്യക്ഷതയിൽ ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും
ജില്ല പ്രസിഡന്റുമായ കെ.കെ.വാസുദേവൻ ഉൽഘാടനം ചെയ്യും. യൂത്ത് വിംഗ്
സംസ്ഥാന പ്രസിഡന്റ് ജോജിൻ.ടി.ജോയ് വിഷയാവതരണം നടത്തുമെന്നും
ജില്ല ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. 
സംസ്ഥാന പ്രസിഡന്റ് ജോജിൻ.ടി.ജോയ്, ജില്ല പ്രസിഡന്റ് കുഞ്ഞിമോൻ,
റഷീദ് അമ്പലവയൽ, ഉണ്ണി കാമിയോ, മുനീർ നെടുംങ്കരണ, റെജിലാസ് കാവു
– മന്ദം, കെ.എ.രഞ്ജിത്ത് കൽപ്പറ്റ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *