ബദൽ ഭക്ഷ്യ സംസ്കാരം വളർത്താൻ തൃക്കൈപ്പറ്റ മാതൃക: ബാസ ഭക്ഷ്യോൽപ്പന്ന നിർമ്മാണ യൂണിറ്റ് പ്രവർത്തനസജ്ജമായി.
കൽപ്പറ്റ:
കർഷകർക്ക് അധിക വരുമാനം ഉറപ്പ് വരുത്താൻ
ബാസ അഗ്രോ ഫുഡ്സ് ഭക്ഷ്യോൽപ്പന്ന നിർമ്മാണ യൂണിറ്റ്
തൃക്കൈപ്പറ്റയിൽ പ്രവർത്തന സജ്ജമായി. ബദൽ ഭക്ഷ്യ സംസ്കാരം വളർത്താൻ തൃക്കൈപ്പറ്റ മാതൃകയാവുകയാണ്.
2006 -ൽ ലോകത്തെ തന്നെ പ്രഥമ
ചക്ക മഹോത്സവം നടന്ന
കേരള സർക്കാർ മുള പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച തൃക്കൈപ്പറ്റയിലാണ് ബാസ
അഗ്രോ ഫുഡ്സ് എന്ന ഓർഗാനിക് ബേക്കറിയുടെ ഉദ്ഘാടനം 16 ന് കൽപ്പറ്റ
എം.എൽ എ സി.കെ.ശശീന്ദ്രൻ നിർവ്വഹിക്കും.
തെറ്റായ ഭക്ഷണശൈലിയുണ്ടാക്കുന്ന മാരകമായ രോഗങ്ങൾക്ക് കാരണം അമിതമായ രാസവസ്തുക്കൾ ചേർന്നതും
മൈദയടക്കമുള്ള ഭക്ഷണമാണന്ന ആരോഗ്യ രംഗത്തെ വിദഗ്ധ പഠനം
ശാസ്ത്രീയമായി തന്നെ തെളിയിച്ചതാണ്.
ആരോഗ്യ സുരക്ഷക്കും
പോഷക സുരക്ഷക്കും
ജൈവ ഭക്ഷണ ശൈലി ലക്ഷ്യം വെച്ചാണ് ബാസ
പ്രവർത്തനം തുടങ്ങുന്നത്.
കർഷകർ ഉദ്പ്പാദിപ്പിക്കുന്ന
കാർഷീക വിളകൾക്കും, പഴങ്ങൾക്കും മൂല്യവർദ്ധനവ് നൽകി, കർഷകർക്ക് അധിക
വരുമാനം ഉറപ്പ് വരുത്താൻ ഉള്ള പദ്ധതികളും ,കർഷകരുടെ
തന്നെ മുൻകൈയ്യിൽ
തുടങ്ങിയിരിക്കുന്ന ബാസ
അഗ്രോ ഫുഡ്സ് ആവിഷ്ക്കരിക്കുന്നുണ്ട്.
ചക്ക, മുളയരി, കാന്താരി, ചെറുധാന്യങ്ങൾ, ഇഞ്ചി, കറിവേപ്പില, കാപ്പി, ഓട്ട്സ്,
തുടങ്ങിയ കാർഷിക വിളകളും പഴങ്ങളും വെച്ചുള്ള
കുക്കീസും, കേക്കുകളും നിലവിൽ ബാസയിൽ നിർമ്മിച്ച് വരുന്നത്.
എറണാകുളത്തും വയനാട്ടിലും നടത്തിയ ഈ ഉൽപ്പന്നങ്ങളുടെ പഠനത്തിൽ നല്ല പ്രതികരണം ആണ് ലഭിച്ചിരിക്കുന്നത്.
കർഷകരുടെ മുൻ കൈയ്യിൽ
തുടങ്ങിയ ഈ സംരംഭത്തിന് പല മേഖലകളിൽ നിന്ന് പിന്തുണ ലഭിച്ചു കഴിഞ്ഞു.. യൂണീറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം 16-ന് രാവിലെ 10 മണിക്ക് സി.കെ. ശശീന്ദ്രൻ എം.എൽ. എ നിർവ്വഹിക്കും. .





Leave a Reply