April 27, 2024

വയനാട്ടിലെ ആദ്യ ഓർഗാനിക് ബേക്കറി ബാസയുടെ ഉദ്ഘാടനം തിങ്കളാഴ്ച തൃക്കൈപ്പറ്റയിൽ

0
Img 20191213 Wa0176.jpg
കൽപ്പറ്റ:
കർഷകർക്ക് അധിക വരുമാനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ  തൃക്കൈപ്പറ്റയിൽ ആരംഭിച്ച ബാസ അഗ്രോ 
ഫുഡ്സ് ഉദ്ഘാടനം തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു. 
2006 ൽ ലോകത്തെ തന്നെ ആദ്യത്തെ  ചക്ക മഹോത്സവം നടന്ന കേരള സർക്കാർ
മുള പൈതൃക ഗ്രാമമായി  പ്രഖ്യാപിച്ച തൃക്കൈപ്പറ്റയിൽ 
ഓർഗാനിക് ബേക്കറിയുടെ ഉദ്ഘാടനം  ഡിസംബർ 16 ന് രാവിലെ 10
മണിയ്ക്ക് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ. സി കെ ശശീന്ദ്രൻ
നിർവഹിക്കും .
മാരകമായ രോഗങ്ങൾക്കു കാരണം തെറ്റായ ഭക്ഷണ ശീലങ്ങളും കൃത്രിമ നിറ
ങ്ങളും രാസവസ്തുക്കളും പ്രിസർവേറ്റിവ്കളും ചേർത്ത് അമിതമായി മൈദ ഉപയോഗിച്ചുള്ള ബേക്കറി പലഹാരങ്ങളുടെ ഉപയോഗമാണെന്ന് ശാസ്ത്രീയമായി തന്നെ  തെളിയിക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യ സുരക്ഷക്കും പോഷക സുരക്ഷയ്ക്കും ജൈവ ഭക്ഷ്യ രീതി അനിവാര്യമാണെന്ന് ഇവർ പറഞ്ഞു. .
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്കും പഴവർഗ്ഗങ്ങൾക്കും
മൂല്യ വർദ്ധനവു നൽകി കർഷകർക്ക് അധിക വരുമാനം ഉറപ്പു വരുത്താനുള്ള
ശ്രമ ങ്ങളും  ബാസ മുന്നോട്ടു വയ്ക്കുന്നു .
ചക്ക, മുളയരി, കാന്താരി ഇഞ്ചി , കറിവേപ്പില എന്നിവ ഉപയോഗിച്ചുള്ള
കക്കീസ്, കേക്കുകൾ എന്നിവ ബാസയിൽ നിർമ്മിച്ചുവരുന്നു . ക്രിസ്തുമസ്, ന്യു ഇയർ പ്രമാണിച്ച് ചക്കയിൽ നിന്നുള്ള മൂല്യ വർദ്ധിത ഉൽപ്പന്നമായ കേക്കും വിപണിയിൽ എത്തിച്ചിട്ടുണ്ട്.  
      പത്ര സമ്മേളനത്തിൽ ടി.പി.ഡാനിയേൽ, എം. ബാബുരാജ്, എ.പി.വിനോദൻ, എൻ.ഐ.ജെസ്സി എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *