August 26, 2026

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ സദസ് 23ന്

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മതത്തിന്റെ പേരില്‍ വിഭാഗീയതയുണ്ടാക്കി രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ന് നടത്താന്‍ നിശ്ചയിച്ച ജില്ലാ യു ഡി എഫ് പ്രതിഷേധ സദസ് ഡിസംബര്‍ 23ന് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കല്‍പ്പറ്റ വിജയാപമ്പ് പരിസരത്ത് വെച്ച് നടത്തും. ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി അഡ്വ. ജി ദേവരാജന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാ യു ഡി എഫ് നേതാക്കള്‍ സംസാരിക്കും. ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റിയിലെയും യു ഡി എഫ് പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *