August 26, 2026

ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ മനുഷ്യാവകാശദിനം ആചരിച്ചു.

0
PHOTO-2019-12-10-16-05-46.jpg
By ന്യൂസ് വയനാട് ബ്യൂറോ
. .
സുൽത്താൻ ബത്തേരി ,വയോജന പാർക്കിൽ 
ഹ്യൂമൻ റൈറ്റിസ് ഓർഗനൈസേഷനെന്റെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ 
പരിപാടികളോടെ മനുഷ്യവകാശദിനം ആഘോഷിച്ചു .ജില്ല പ്രിസിഡന്റ് റോയി മാത്യുവിൻറെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ തന്റെ അധ്യക്ഷ പ്രസംഗത്തിൽ ,നമ്മുടെ നാടിനെ നടുക്കിയ ഷഹ്‌ല ഷെറിൻ എന്ന കുട്ടിയെ ഉത്തവാദിത്തപെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം മരണത്തിലേക്ക് തള്ളിയിടുകയാണ് ഉണ്ടായത്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ  കുട്ടികൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന വിദ്യാലയങ്ങളിൽ എല്ലാ തരത്തിലും സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി 
പ്രൊഫെഷനലുകളെ  വെച്ചുകൊണ്ടുള്ള ഫസ്റ്റ് എയ്ഡ്  ഉണ്ടാവേണ്ട ആവശ്യകതയും ,വയനാട്ടിൽ ഒരുപാട് പേരുടെ മണരത്തിനു പ്രധാന കാരണം ഇവിടെ ഒരു മെഡിക്കൽ കോളേജ് ഇല്ലാത്തതു കൊണ്ടാണ് എന്ന് ചുണ്ടികാണിക്കുക ഉണ്ടായി ,തുടർന്നു സംസ്ഥാന ജില്ലാ ഭാരവാഹികളായ നാസിർ.ഒ .എസ് ,ഷകീർ .കെ .മുസ്തഫ  കുപ്പാടി ,ഷിജി സാബു , ബീനാ ജോസഫ് ,തുടങ്ങിയവരുടെ നേതൃത്യത്തിൽ ജി .എച് .എസ് .കുപ്പാടി സ്കൂൾ സന്ദർശിച്ചു. 
അധ്യാപകരുമായി  ആശയവിനിമയം നടത്തി.  സ്കൂളും പരിസരവും നിരീക്ഷിക്കുകയും ചെയ്തു .ജില്ലാ സെക്രട്ടറി ജിജോ ജോസഫ് സ്വാഗതവും ,ട്രഷർ അബ്ദുൽ റഹിമാൻ കക്കാടൻ നന്ദിയും പറഞ്ഞു .

മനുഷ്യവകാദിനത്തിൽ ഹ്യൂമൻ റൈറ്റിസ് ഓർഗനൈസേഷനെന്റെ സംസ്ഥാന ,ജില്ലാ ഭാരവാഹികൾ  കുപ്പാടി ജി .എച് .സ് .സ് സനാർശിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *