September 25, 2026

ദുരൂഹ സാഹചര്യത്തിൽ ആദിവാസി യുവാവ് മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: 
ദുരൂഹ സാഹചര്യത്തിൽ ആദിവാസി യുവാവ് മരിച്ചു.

തലപ്പുഴ എസ് വളവ് ഗോദാവരി കോളനിയിലെ ശശി (36) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം  രാത്രി മദ്യലഹരിയിലായിരുന്ന ശശി വെള്ളിയാഴ്ച രാവിലെയോടെ വീടിനുള്ളില്‍ അവശനായി കാണപ്പെടുകയും രാവിലെ ഏഴ്  മണിയോടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വ്യാഴാഴ്ച  രാത്രിയില്‍ കോളനിയിലെ മറ്റ് ചിലരുമായി വാക്ക് തര്‍ക്കം ഉണ്ടായിരുന്നു.ശശിയുടെ തലയില്‍ അടിയേറ്റ പരിക്കുകളുണ്ടായിരുന്നതായി ബന്ധുകള്‍ പറയുന്നു. തലപ്പുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു ..

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *