September 1, 2026

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി: സ്നേഹ സഞ്ചാരം നാളെ വയനാട്ടില്‍

0
SA-ADIYYA.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:'ജ്ഞാനം, മനനം, മുന്നേറ്റം' എന്ന പ്രമേയത്തില്‍ ഗോള്‍ഡന്‍ ജൂബിലി സമ്മേളത്തിന്‍റെ ഭാഗമായി സമസ്ത കേന്ദ്ര മുശാവറ അംഗവും സഅദിയ്യ സ്ഥാപനങ്ങളുടെ പ്രസിഡന്‍റ്ുമായ സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നയിക്കുന്ന സ്നേഹ സഞ്ചാരത്തിന് ഇന്ന് ജില്ലയില്‍ സ്വീകരണം നല്‍കും.രാവിലെ ഒമ്പതിന് 'രിഹ്ലത്തുല്‍ മആഹിദി'ന്‍റെ ഭാഗമായി മദീനതുന്ന സ്വീഹയില്‍ സ്വീകരണവും വിദ്യാര്‍ത്ഥി ഡിബേറ്റും നടക്കും. സയ്യിദ്ജഅഫര്‍ സാദിഖ് തങ്ങള്‍, ഹസന്‍ ഉസ്താദ്,സുബൈര്‍ അഹ്സനി, ഷഫീഖ് ബുഖാരി സംബന്ധിക്കും.
 മൂന്ന് മണിക്ക് തരുവണയില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ അബൂബക്കര്‍ ഫൈസി കൈപ്പാണി്,വി എസ് കെ തങ്ങള്‍ ,കെ എസ് മുഹമ്മദ് സഖാഫി, അബ്ദുല്ലക്കുട്ടി ബാഖവി, നാസര്‍ മാസ്റ്റര്‍, അബൂബക്കര്‍ ഫൈസി, മുഹമ്മദ് സഖാഫി ചെറുവേരി, സുബൈര്‍ അഹ്സനി, സുലൈമാന്‍ അമാനി, ഉസ്മാന്‍ സുഹ്രി, ഗഫൂര്‍ അഹ്സനി, ജഅ്ഫര്‍ ഇര്‍ഫാനി,ത്വാഹിര്‍ നാലാം മൈല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
     വൈകിട്ട് ആറിന് കബളക്കാട് നടക്കുന്ന സ്വീകരണ പരിപാടിയില്‍ മുത്തുക്കോയ തങ്ങള്‍, കെ കെ മുഹമ്മദലി ഫൈസി, അലവി സഅദി, മുഹമ്മദലി സഖാഫി കോട്ടത്തറ,ലതീഫ് കാക്കവയല്‍, നസീര്‍ കോട്ടത്തറ, സഈദ് ഇര്‍ഫാനി, ജസീല്‍ പരിയാരം തുടങ്ങിയവര്‍ സംബന്ധിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *