April 25, 2024

ദുരിതങ്ങൾക്ക് അവസാനമില്ലാതെ കോക്കുഴിയിലെ ആദിവാസി കുടുംബങ്ങൾ

0
Img 20191214 Wa0010.jpg
കൽപറ്റ : ഒരുഭാഗത്ത് വികസനത്തിൻറ മലവെള്ളപ്പാച്ചിൽ മുറപോലെ . മറുഭാഗത്ത് ആദിവാസികൾ ഇന്നും ദുരിതംപേറി ജീവിതം തള്ളി നീക്കുന്നു . വൈത്തിരി താലൂക്കിൽ വെങ്ങപ്പള്ളി മൂന്നാം വാർഡിലെ കോക്കുഴി ഓടമ്പംപൊയിൽ കോളനിയിലെ കുടുംബങ്ങളാണ് ഇന്നും കഷ്ടപ്പാട് അനുഭവിച്ചു തീർക്കുന്നത് . അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുപോലും സൗകര്യമില്ലാതെ വലയുകയാണ് പല കുടുംബങ്ങളും.മണിയങ്കോട് പുഴയാടുചേർന്ന് അര ഏക്കറിലാണ് ഓടമ്പംപൊയിൽ പണിയ കോളനി.12 ൽ അധികം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട് . ഭവന നിർമാണം പ്രഹസനമായത് കാണാൻ ഈ കോളനിയിൽ വന്നാൽ മതി . മഴ പെയ്താൽ ചോർന്നൊലിക്കുന്നതാണ് കോൺക്രീറ്റ് വീടുകൾ . ഇവയിൽ ചിലതിന്റെ തിണ്ണ മുറ്റത്തുനിന്ന് അരമീറ്ററോളം ഉയരത്തിലാണെങ്കിലും പടികൾ നിർമ്മിച്ചിട്ടില്ല. കുട്ടികളും മുതിർന്നവരും മുറ്റത്തുനിന്നു വീട്ടിലേക്കു കയറാനും ഇറങ്ങാനും വിഷമിക്കുകയാണ് . ഏതാനും വീടുകളിൽ അടുക്കള , ശുചിമുറി സൗകര്യമില്ല .തറയിൽ അടുപ്പുകൂട്ടിയാണ് പാചകം . വീടിനോടു ചേർന്ന് പ്ലാസ്റ്റിക് ഷീറ്റിനു കെട്ടിമറച്ച കുഴികളിലും പുഴയിലുമായാണ് സ്ത്രീകളടക്കമുള്ളവർ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്നത് . . .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news