November 7, 2026

പൗരത്വഭേദഗതി ബില്ലിനെതിരെ വയനാട് ജില്ലാ സമസ്ത കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ പ്രതിഷേധ റാലി നാളെ കൽപ്പറ്റ

0
IMG-20191218-WA0004.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
രാജ്യത്തെ ജനങ്ങളെ രണ്ടായി വിഭജിക്കുന്ന സിറ്റിസൺ അമൻമെന്റ് ആക്റ്റ്(CAA)  പിൻവലിക്കണമെന്ന ആവശ്യവുമായി ദേശവ്യാപകമായി നടക്കുന്ന പൗരത്വ സംരക്ഷണ പോരാട്ടങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വയനാട് ജില്ലാ സമസ്ത കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ ബഹുജന റാലിയും പൊതു സമ്മേളനവും നാളെ വൈകുന്നേരം നാലിന് കൽപ്പറ്റയിൽ  നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
  ഭരണഘടനയുടെ സമത്വത്തിനുള്ള അവകാശത്തെ മതത്തിന്റെ പേരിൽ നിഷേധിക്കുന്ന എൻ. ആർ. സി രണ്ടാമതൊരു വിഭജനത്തിലേക്കു കൊണ്ടു പോവുകയാണെന്നും ഇതിനെതിരെ മതേതര ഇന്ത്യ ഒറ്റകെട്ടായി പ്രതിരോധം തീർക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്നും പ്രതിഷേധിക്കുന്ന സർഗാത്മക വിദ്യാർത്ഥിത്വത്തെ പോലും അടിച്ചൊതുക്കുന്ന ഭരണകൂട ഫാഷിസം പതിറ്റാണ്ടുകളായി നിലനിന്ന ഇന്ത്യയുടെ പാരമ്പര്യത്തെ തകർക്കുകയാണെന്നും രാഷ്ട്രത്തിന്റെ ബഹുസ്വരത നിലനിർത്താനുള്ള പോരാട്ടത്തിൽ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 
ജില്ലയിലെ മുന്നൂറോളം മഹല്ലുകളിൽ നിന്നായി ആയിരങ്ങൾ  പങ്കെടുക്കുന്ന പ്രതിഷേധബഹുജന റാലി  വൈകുന്നേരം നാലിന് നോർത്ത് കൽപറ്റ എസ്‌ കെ എം ജെ സ്‌കൂൾ പരിസരത്തു നിന്നും ആരംഭിക്കും പിണങ്ങോട് അബൂബക്കർ,എസ് മുഹമ്മദ് ദാരിമി,എം ഹസ്സൻ മുസ്‌ലിയാർ, ഇബ്രാഹീം ഫൈസി വാ ളാട്,പോള ഇബ്രാഹീം ദാരിമി, പി സി ഇബ്രാഹീം ഹാജി,ഇബ്രാഹീം ഫൈസി പേരാൽ, ഷൗക്കത്തലി മൗലവി വെള്ളമുണ്ട, അഷ്റഫ് ഫൈസി പനമരം, ഇബ്രാഹീം മാസ്റ്റർ കൂളി വയൽ, എം മുഹമ്മദ് ബഷീർ, സി മൊയ്‌തീൻ കുട്ടി, കെ മുഹമ്മദ് കുട്ടി ഹസനി, മൊയ്‌തീൻ കുട്ടി യമാനി,  അയ്യൂബ് മാസ്റ്റർ നേതൃത്വം നൽകും  തുടർന്ന് എച്ച് ഐ എം യു പി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന   പൊതു സമ്മേളനം  സമസ്ത പ്രസിഡണ്ട്‌ സയ്യിദുൽ ഉലമാ  ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്യും സമസ്ത ജില്ലാ പ്രസിഡന്റ് കെ ടി ഹംസ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും സമസ്ത:കേന്ദ്ര മുശാവറ മെമ്പർ വി മൂസക്കോയ മുസ്‌ലിയാർ പ്രാർത്ഥന ക്ക് നേതൃത്വം നൽകും എസ്. കെ.എസ്. എസ്. എഫ് സംസ്ഥാന ഉപാധ്യക്ഷൻ ഡോ :ബഷീർ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തും. എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാർ
, ഐ സി ബാലകൃഷ്ണൻ എം എൽ എ, പി പി എ കരീം, അഡ്വ:ചാത്തു കുട്ടി, കെ കെ അഹ്‌മദ്‌ ഹാജി, വിജയൻ ചെറുകര, എൻ ഒ  ദേവസ്യ, എം എ മുഹമ്മദ് ജമാൽ,അഡ്വ: കെ മൊയ്തു തുടങ്ങിയ  മത,സാംസ്കാരിക,രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. പിണങ്ങോട് അബൂബക്കർ(ചെയർമാൻ സമസ്ത : വയനാട് ജില്ലാ സമസ്ത:കോ-ഓർഡിനേഷൻ കമ്മിറ്റി) ,  പി സി ഇബ്രാഹീം ഹാജി(കൺവീനർ സമസ്ത: വയനാട് ജില്ലാ കോഡിനേഷൻകമ്മിറ്റി) , എസ് മുഹമ്മദ് ദാരിമി( സമസ്ത: ജില്ലാ സെക്രട്ടറി)അഷ്റഫ് ഫൈസി പനമരം( SKJM ജില്ലാ സെക്രട്ടറി) കെ മുഹമ്മദ് കുട്ടി ഹസനി കണിയാമ്പറ്റ(SYS ജില്ലാ സെക്രട്ടറി) മുഹ് യദ്ധീൻ കുട്ടി യമാനി പന്തിപ്പൊയിൽ(SKSSF ജില്ലാ പ്രസിഡണ്ട്) തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *