May 10, 2024

സ്പന്ദനം മാനന്തവാടിയുടെ വാർഷികവും ഗുണഭോക്തൃ സംഗമവും 24ന്

0
മാനന്തവാടി ∙ കഴിഞ്ഞ 14 വർഷമായി മാനന്തവാടി കേന്ദ്രീകരിച്ച് ജീവകാരുണ്യ

രംഗത്ത് പ്രവർത്തിക്കുന്ന സ്പന്ദനം മാനന്തവാടിയുടെ വാർഷികവും ഗുണഭോക്തൃ
സംഗമവും 24ന് നടക്കും. ടൗൺഹാളിൽ ഉച്ചയക്ക് 2.30ന് നടക്കുന്ന ചടങ്ങ്
ഒ.ആർ.കേളു എംഎൽഎ ഉദ്ഘാടനം ചെയ്യും. സ്പന്ദനം ഭവന നിർമാണ സഹായ വിതരണം
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിക്കും. സ്പന്ദനം സ്നേഹ വീടുകളുടെ ആധാരവും
ഉടമസ്ഥതാ സാക്ഷ്യപത്രവും റിഷി എഫ്ഐബിസി ചെയർമാനും സ്പന്ദനം മുഖ്യ

രക്ഷാധികാരിയായ വടക്കേടത്ത് ജോസഫ് ഫ്രാൻസിസ് കൈമാറും. വോമോം കോളനി
കുടിവെള്ള പദ്ധതിയുടെ ഉദാഘാടനം മാനന്തവാടി നഗരസഭാ അധ്യക്ഷൻ വി.ആർ.
പ്രവീജ് നിർവഹിക്കും. കിടപ്പ് രോഗികൾക്കുള്ള ഭക്ഷണ കിറ്റ് വിതരണം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു നിർവഹിക്കും. സ്പന്ദനം
പ്രസിഡന്റ് ബാബു ഫിലിപ്പ് അധ്യക്ഷത വഹിക്കും. സ്പന്ദനം മാനന്തവാടി നിർധന
രോഗികൾക്ക് മരുന്ന് വിതരണം,

ഫുഡ് കിറ്റ് വിതരണം, വിദ്യാഭ്യാസ സഹായം ഭവന നിർമാണം തുടങ്ങിയ നിരവധി

ജീവകാരുണ്യ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. റിഷി എഫ്ഐബിസയുടെ
സാമ്പത്തിക സഹായത്തോടെ 2 കോടിയിലേറെ രൂപയുടെ ജീവകാാരുണ്യ പ്രവർത്തനങ്ങൾ 2
വർഷത്തിനിടെ സ്പന്ദനം മാനന്തവാടിയിൽ നടപ്പിലാക്കായിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *