May 11, 2024

ജാതികൃഷിയില്‍ സൂക്ഷ്മജലസേചന വള പ്രയോഗം: ധന സഹായം അപേക്ഷ ക്ഷണിച്ചു

0

ജാതികൃഷിയില്‍ സൂക്ഷ്മ ജലസേചന വള പ്രയോഗത്തിന് ധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. പത്ത് സെന്റ് ജാതികൃഷിയിടത്തില്‍ ഫെര്‍ട്ടിഗേഷന്‍ അഥവാ ഡ്രിപ്പ് ഇറിഗേഷനിലൂടെ വളം നല്‍കുന്ന യൂണിറ്റ് സ്ഥാപിക്കുന്നതിന് ഡ്രിപ്പ് പൈപ്പുകള്‍, വെന്‍ചുറി ഇഞ്ചക്റ്റര്‍, വെള്ളം സൂക്ഷിക്കുന്നടാങ്ക്, മള്‍ച്ചിംഗ് തുടങ്ങിയ ഇനങ്ങള്‍ക്കായി ചെലവ് വരുന്ന 12000 രൂപയില്‍ എഴുപത്തിയഞ്ച് ശതമാനം അഥവാ 9000 രൂപ കൃഷിവകുപ്പ് ധനസഹായം നല്‍കും. ഗുണഭോക്താക്കളുടെ എണ്ണമനുസരിച്ച്  കൂടുതല്‍ യൂണിറ്റുകള്‍ക്ക് –വിസ്തൃതിയില്‍ ധനസഹായം ലഭിക്കും. അപേക്ഷകളും അനുബന്ധ രേഖകളും ഡിസംബര്‍ 27 നകം അതത് കൃഷിഭവനുകളില്‍ നല്‍കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *