April 18, 2026

ബിനോയ് വിശ്വം എം.പിയെ കസ്റ്റഡിയിലെടുത്തതിൽ മാനന്തവാടിയിലും സി.പി.ഐ പ്രതിഷേധം

0
IMG-20191221-WA0052.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: കർണsകയിലെ മംഗലാപുരത്ത് പ്രകടനം നടത്തിയ സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം, കർണ്ണാടക സംസ്ഥാന സെക്രട്ടറി സാഥി സുന്ദരേശ് തുടങ്ങിയ നേതാക്കളെയും കഴിഞ്ഞ ദിവസം വാർത്തയെടുക്കാൻ എത്തിയ മാധ്യമ പ്രവർത്തകരെയും കസ്റ്റഡിയിൽ എടുത്ത പോലീസ്  നടപടിയിൽ  പ്രതിഷേധിച്ച് സി.പി.ഐ മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽപ്രകടനം നടത്തി. പൗരത്വ നിയമത്തിനെതിുരെ നടക്കുന്ന പ്രതിഷേധങ്ങളെ നിരോധനാജ്ഞ പ്രഖ്യാപിച്ചും മാധ്യമങ്ങൾക്ക് കുച്ച് വിലങ്ങിട്ടും മർദന മുറകൾ ഉപയോഗിച്ചും നേതാക്കളെ അറസ്റ്റ് ചെയ്തും അടിച്ചമർത്താനാണ് കേന്ദ്ര സർക്കർക്കാരും ബിജെപിയും ശ്രമിക്കുന്നത്.
പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം തടങ്കലിലാക്കുകയും ചെയ്തു. കർഫ്യൂ പ്രഖ്യാപിച്ചും ലാത്തിച്ചാർജ്ജും ടിയർഗ്യാസും പ്രയോഗിച്ചും പ്രതിഷേധം അടിച്ചൊതുക്കാമെന്നത് അരും കരുതരുതെന്നും നേതാക്കൾ പറഞ്ഞു. പ്രകടനത്തിന് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു, ജില്ലാ എക്സിക്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി, മണ്ഡലം സെക്രട്ടറി വി.കെ ശശിധരൻ, ജില്ലാ കമ്മറ്റി അംഗം രജിത്ത് കമ്മന, കെ.സജീവൻ, വി.വി ആന്റണി, നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജൻ എന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *