May 1, 2024

എംടിബി കേരള: അമച്വര്‍ വിഭാഗത്തില്‍ ജിനിമോള്‍ ജോസഫും കര്‍ണാടകയുടെ അനന്യ കഡിദാലും ചാമ്പ്യന്‍മാര്‍

0
Ginimol.jpg


മാനന്തവാടി(വയനാട്):  പര്‍വത സൈക്ലിംഗ് മത്സരമായ എംടിബി കേരള ആറാം ലക്കത്തോടനുബന്ധിച്ച് അമച്വര്‍ സൈക്ലിസ്റ്റുകള്‍ക്കായി നടത്തിയ ഫണ്‍ ആന്‍ഡ് ത്രില്‍ ചലഞ്ച് മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ കര്‍ണാടകയുടെ അനന്യ കഡിദാലും വനിത വിഭാഗത്തില്‍ കേരളത്തിന്‍റെ ജിനിമോള്‍ ജോസഫും ചാമ്പ്യന്‍മാരായി.


മാനന്തവാടി പഞ്ചാരക്കൊല്ലിയിലുള്ള പ്രിയദര്‍ശിനി ടീ എന്‍വയണ്‍സ് തേയിലത്തോട്ടത്തില്‍ നടന്ന മത്സരത്തില്‍ 4.8 കിമി ദൂരം വരുന്ന ട്രാക്കിലാണ് മത്സരങ്ങള്‍ നടന്നത്. പുരുഷ വിഭാഗത്തില്‍ 35.21.611 മിനിറ്റ് കൊണ്ട് കര്‍ണാടകയുടെ അനന്യ കഡിദാല്‍ ഫിനിഷ് ചെയ്തു. പുരുഷ വിഭാഗത്തിന് രണ്ട് ലാപ്പും വനിതാവിഭാഗത്തില്‍ ഒരു ലാപ്പുമാണ് സൈക്കിള്‍ ചവിട്ടേണ്ടിയിരുന്നത്. ഷിമോഗയിലെ കൃഷിക്കാരനായ അനന്യ ഒമ്പത് വര്‍ഷമായി സെക്ലിംഗ് രംഗത്തുണ്ട്. 


പുരുഷ വിഭാഗത്തില്‍ എറണാകുളം സ്വദേശി യഥുന്‍ മദനന്‍ രണ്ടാം സ്ഥാനവും മസൂദ് എം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആദ്യ മൂന്ന് സ്ഥാനക്കര്‍ക്ക് ഇന്ന് (ഞായറാഴ്ച) നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കാനവസരം ലഭിക്കും.


വനിതാ വിഭാഗത്തില്‍ ഇടുക്കി വെണ്‍മണി സ്വദേശിയായ ജിനിമോള്‍ ജോസഫ് ഒന്നാമതായി ഫിനിഷ് ചെയ്തു. 23:08.649 മിനിറ്റ് കൊണ്ടാണ് ജിനി ഫിനിഷ് ചെയ്തത്. ബിരുദ പഠനത്തിനിടെയാണ് സൈക്കിള്‍ ആവേശം തലക്ക് പിടിച്ചതെന്ന് ജിനി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി പ്രൊഫഷണല്‍ സൈക്കിളോട്ടക്കാരിയാകാനുള്ള തയ്യാറെടുപ്പിലാണ് ജിനി. 


മഹാരാഷ്ട്ര സ്വദേശി ശുഭാംഗി സര്‍വാദെ രണ്ടാം സ്ഥാനത്തെത്തി. രണ്ട് വര്‍ഷമായി സൈക്ലിംഗ് രംഗത്തുള്ള ശുഭാംഗി കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ്.


വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പി എം സയ്ദ് അമച്വര്‍ മത്സരങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *