May 9, 2026

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ടെലിഫോണ്‍ എക്സ്ചേഞ്ച് ഉപരോധം 24ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മതത്തിന്റെ പേരിൽ വിഭാഗീയതയുണ്ടാക്കി രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന മോദി സർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടും പ്രതിഷേധ സമരങ്ങളെ ചോരയിൽ മുക്കികൊല്ലുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന കേന്ദ്ര സർക്കാർ ഓഫീസ് ഉപരോധത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 24 ചൊവ്വാഴ്ച്ച കല്‍പ്പറ്റ ടെലിഫോണ്‍ എക്സ്ചേഞ്ച് ഉപരോധിക്കും. രാവിലെ 8 മണി മുതൽ നടക്കുന്ന ഉപരോധത്തില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കുമെന്ന് പ്രസിഡന്‍റ് കെ ഹാരിസ്, ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് എന്നിവര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *