May 7, 2024

വലയ സൂര്യഗ്രഹണം കാണാനൊരുങ്ങി ചേകാടി ഗ്രാമവും

0
Img 20191222 Wa0201.jpg
വലയ സൂര്യഗ്രഹണം കാണാനൊരുങ്ങി ചേകാടി ഗ്രാമവും
കൽപ്പറ്റ: 
പുൽപ്പള്ളി ചേകാടിയിൽ വലയ സൂര്യഗ്രഹണം; എന്ത്? എങ്ങനെ? എന്ന വിഷയത്തിൽ ഗോത്രവർഗ്ഗ വിഭാഗങ്ങളിൽ ഉള്ളവർക്കായി ക്ലാസും കണ്ണട വിതരണവും നടന്നു. ടോട്ടം റിസോഴ്‌സ് സെന്ററും കോഴിക്കോട് പ്ലാനിറ്റോറിയവും ചേർന്നാണ് ചേകാടി എൽ.പി. സ്‌കൂളിൽ അടിയ, പണിയ വിഭാഗത്തിൽ ഉള്ളവർക്കായി ക്ലാസ് സംഘടിപ്പിച്ചത്. ടോട്ടം റിസോഴ്‌സ് സെന്റർ കോർഡിനേറ്റർ ജയ്ശ്രീകുമാർ , അജ്മൽ ബാസിൽ എന്നിവർ സൂര്യഗ്രഹണത്തെ കുറിച്ച് വിശദീകരിച്ചു. ട്രൈബൽ പ്രമോട്ടർമാരായ രാഖി, സുകുമാരൻ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. ഡിസംബർ 26നു ചേകാടി സ്‌കൂളിൽ പ്രമോട്ടർമാരുടെ നേതൃത്വത്തിൽ സൂര്യഗ്രഹണ നിരീക്ഷണം ഉണ്ടാവും.
*വളണ്ടിയർ മീറ്റിങ്*
ആയിരക്കണക്കിന് ആളുകളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന സൂര്യഗ്രഹണ മഹാസംഗമത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തുനല്കാൻ താൽപര്യമുള്ളവരെ ട്ടോട്ടം റിസോഴ്‌സ് സെന്റർ തിങ്കളാഴ്ച (23-12-2019) വൈകീട്ട് 3.30 ന് കൽപറ്റ ജില്ലാ ലൈബ്രറിയിൽ വെച്ചു നടക്കുന്ന വളന്റീയർ മീറ്റിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ജയ്ശ്രീകുമാർ
9496612577
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *