May 19, 2024

‘തൂവെളിച്ചം 2019 “: രോഗി- ബന്ധു സ്നേഹസംഗമം നടത്തി.

0
Img 20191221 Wa0258.jpg
പനമരം: പല വിധ മാറാരോഗങ്ങൾ പിടിപെട്ട് പുറം ലോകവുമായി ബന്ധമില്ലാതെ വീട് തടവറയാക്കി നാലു ചുമരുകൾക്കുള്ളിൽ തളക്കപ്പെട്ടതും പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളതുമായ കിടപ്പിലായ രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും വേണ്ടി പനമരം സി.എച്ച്.സിയിൽ പ്രവർത്തിക്കുന്ന സാന്ത്വനം പെയിൻ & പാലിയേറ്റീവ് സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, സാമൂഹികാരോഗ്യകേന്ദ്രം, ഗവ: ഹൈസ്ക്കൂൾ സ്റ്റാഫ് എന്നിവയുടെ സഹകരണത്തോടെ  പനമരം ഗവ.ഹൈസ്കൂളിൽ വച്ച് 'തൂവെളിച്ചം 2019 ' എന്ന പേരിൽ രോഗി- ബന്ധു സ്നേഹസംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വിവിധ പഞ്ചായത്തുകളി നിന്നും നൂറോളം രോഗികളും അവരുടെ ബന്ധുക്കളും പങ്കെടുത്ത പരിപാടി ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് ജില്ലാ കോഡിനേഷൻ കമ്മറ്റി പ്രസിഡൻറ് അസൈനാർ പനമരം അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ദിലീപ് കുമാർ, വൈസ് പ്രസിഡൻറ് കുഞ്ഞായി ഷ, ഹെഡ്മാസ്റ്റർ .മോഹനൻ,  മേഴ്സി ബെന്നി, ജയന്തി രാജൻ, പഞ്ചായത്ത് പ്രസിഡൻറ് ഷൈനി കൃഷ്ണൻ, സതി ദേവി, ജൂൽന ഉസ്മാൻ, ഡി.പി.എം. ഡോ. അഭിലാഷ്, ഡോ.സോമസുന്ദരം,ജില്ലാ കോഡിനേറ്റർ സ്മിത, ജില്ലാ കോഡിനേഷൻ സെക്രട്ടറി വേലായുധൻ, വിജയകുമാരി, ജലജ, സൈക്കോളജിസ്റ്റ് മർജ്ജാന, മനോജ്, അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. പാലിയേറ്റീവ് നേഴ്സ് ബിന്ദു മോഹനെ പരിപാടിയിൽ ആദരിച്ചു. സ്കൂളിലെ അദ്ധ്യാപകരുടെ വകയായി പങ്കെടുത്തവർക്കായി ചായയും ഉച്ചഭക്ഷണവും പായസവും ഒരുക്കിയിരുന്നു.കൂടാതെ എല്ലാവർക്കും സമ്മാനങ്ങളും നല്കി.   വയനാട്ടിൽ ഇദംപ്രദമായി ആരംഭിച്ച വീൽ ചെയറിൽ കഴിയുന്ന സഹോദരങ്ങളുടെ കരോക്കെ ഗ്രൂപ്പിന്റെ ഗാനമേളയും സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. എല്ലാവർക്കും ക്രിസ്മസ് കേക്കും നല്കിയാണ് യാത്രയാക്കിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *