April 25, 2024

ക്രൈംബ്രാഞ്ച് ഓഫീസ് കെട്ടിടം ഉദ്ഘാടനം നാളെ.

0

  വയനാട് ക്രൈംബ്രാഞ്ച് യൂണിറ്റിന് വേണ്ടി കബളക്കാട്ട് നിര്‍മ്മിച്ച പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ജനുവരി 4) വൈകീട്ട് 3 ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിക്കും. ചടങ്ങില്‍ സി.കെ ശശീന്ദന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ക്രൈംബ്രാഞ്ച് ഐ.ജി ഇ.ജെ. ജയരാജ്, ജില്ലാ പോലീസ് മേധാവി ആര്‍.കറപ്പസാമി തുടങ്ങിയവര്‍ പങ്കെടുക്കും.
      കേരള പോലീസ് ഹൗസിംഗ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് 93 ലക്ഷം രൂപ ചെലവില്‍ കെട്ടിടം നിര്‍മ്മിച്ചത്. ഇരു നിലയില്‍ നിര്‍മ്മിച്ച കെട്ടിടത്തിന് 4000 സ്‌ക്വയര്‍ ഫീറ്റാണ് വിസ്തൃതി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *