August 16, 2026

തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു

0
machine-distribution.jpeg
By ന്യൂസ് വയനാട് ബ്യൂറോ

    കുടുംബശ്രീ ജില്ലാ മിഷന്റെയും സേവ് ദി ചില്‍ഡ്രന്‍ എന്‍.ജി.ഒ യുടെയും  സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു. കല്‍പ്പറ്റ ബഡ്‌സ് സ്‌കൂളില്‍ നടന്ന പരിപാടി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അതിജീവനം ലക്ഷ്യമിട്ട് 100 തയ്യല്‍ മെഷീനുകളാണ് വിതരണം ചെയ്തത്. ജില്ലയിലെ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് 64 മെഷീനും സ്‌നേഹിത ഗുണഭോക്താക്കള്‍ക്ക് ആറും പൊഴുതന പഞ്ചായത്തിലെ അവിവാഹിതരായ അമ്മമാര്‍ക്ക് 31 മെഷീനുമാണ് നല്‍കിയത്. സേവ് ഡി ചില്‍ഡ്രന്‍ എന്‍.ജി.ഒ യൂണിയനാണ് തയ്യല്‍ മെഷീന്‍ നല്‍കിയത്. കുടുംബശ്രീ ജില്ലാ മിഷന്‍ ആര്‍സെറ്റി വഴി ഗുണഭോക്താക്കള്‍ക്ക് തുടര്‍ പരിശീലനം നല്‍കും. 
    ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സാജിത അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എ.ഹാരിസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ജെ ബിജോയ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സഫിയ അസീസ് എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *