April 25, 2024

ഭരണഘടനാ സാക്ഷരതാ പദ്ധതി ഉദ്ഘാടനം ചെയ്തു

0
Bharanaghadana Saksharatha Paripadi Mla C K Saseendran Ulkhadanam Cheyunnu 1.jpg

സംസ്ഥാന സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഭരണഘടനാ സാക്ഷരതാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 2000 ആദിവാസി ഊരുകളില്‍ ജനുവരി 25ന് ഭരണഘടനാ ആമുഖം വായിക്കും. ചൂഷണം ചെയ്യപ്പെടുന്ന സമൂഹത്തെ തങ്ങളുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് ഭരണഘടനാ സാക്ഷരതാ പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ച്ചാര്‍ജ് സുഭദ്രാ നായര്‍ ഭരണഘടനാ ആമുഖ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. സബ് ജഡ്ജ് കെ.രാജേഷ് ഭരണഘടനാ സാക്ഷരതാ പദ്ധതി വിശദീകരിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍ ബാബു, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി.വി ശ്രീജന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍, ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *