August 13, 2026

വയനാട് ചുരത്തിലെ വാഹനാപകടം: പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരം

0
facebook_1578233277913.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ:
ഇന്ന് രാവിലെ 9 മണിയോട് കൂടിയാണ് ചുരത്തിലെ തകരപ്പാടിയിൽ വച്ചു ലോറിയുമായി  കൂട്ടിയിടിച്ചു ജീപ്പ് റോഡിലേക്ക്  മറിഞ്ഞത്. മീനങ്ങാടിയിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കുവാനായി പോകുകയായിരുന്ന, ആനക്കാംപൊയിൽ കേളംകുന്നേൽ വർക്കിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ജീപ്പിലുണ്ടായിരുന്ന 8 പേരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു എന്ന രീതിയിൽ വാർത്ത കൊടുത്തിരുന്നു, ആശുപത്രിയിൽ അർദ്ധ ബോധാവസ്ഥയിലുള്ള പരുക്ക് പറ്റിയ ആളുകളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ വാർത്ത കൊടുക്കാനിടയായത്.ഈ  വിവരത്തെ തുടർന്ന്  വയനാട് ചുരം സംരക്ഷണ  സമിതി പ്രവർത്തകർ തകരപ്പാടി മുതൽ 9 വളവ് വരെ തിരച്ചിൽ നടത്തുന്നതിനിടയിലാണ് റോഡരികിൽ മറിഞ്ഞ ജീപ്പ് ശ്രദ്ധയിൽ പെടുന്നത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news