April 24, 2024

സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ പെരുന്നാൾ 8ന് തുടങ്ങും

0
Img 20200105 Wa0163.jpg

മാനന്തവാടി ∙  മഞ്ഞനിക്കരയിൽ കബറടങ്ങിയ പരിശുദ്ധ ഏലിയാസ് ത്രിതീയൻ
പാത്രിയർക്കീസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപനത്തിന്റെ രജത ജൂബിലി
കൊണ്ടാടുന്ന മാനന്തവാടി
സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍   പരിശുദ്ധ ദൈവമാതാവിന്റെയും
മഞ്ഞനിക്കര ബാവായുടെയും ഒാർമപെരുന്നാൾ  8ന് തുടങ്ങും.  8ന് വൈകിട്ട്
4.30ന് ന് വികാരി  ഫാ. പി.സി. പൗലോസ് കൊടിയേറ്റും. കാക്കഞ്ചേരി
കുരിശിങ്കലിൽ വൈകിട്ട് 5.30ന് ഫാ. എൽദൊ വെട്ടമറ്റം കൊടിയേറ്റും.  ഫാ.
ഷിബു കുറ്റിപറിച്ചേൽ വചന സന്ദേശം നൽകും.  മധ്യസ്ഥ പ്രാർഥന, ആശീർവാദം,
നേർച്ച സദ്യ  എന്നിവ നടക്കും. 9 ന് രാവിലെ പ്രഭാത പ്രാര്‍ഥന, കുര്‍ബാന,
വൈകിട്ട് 5ന് യാക്കോബായ സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി  ജോസഫ് മോർ
ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം നൽകും. 25 വർഷം മുൻപ്
ദേവാലയത്തിൽ സ്ഥാപിച്ച മഞ്ഞനിക്കര ബാവായുടെയും തിരുശേഷിപ്പ്
മെത്രാപ്പോലീത്ത പുനർ സ്ഥാപിക്കും. തുടർന്ന്  ദീപാലംകൃത രഥം,
വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ നഗ പ്രദക്ഷിണം,  ആശീര്‍വാദം,
നേര്‍ച്ച എസദ്യ എന്നിവ നടക്കും.സമാപന ദിവസമായ 10ന് വിശുദ്ധ മൂന്നിൻമേൽ
കുർബാനയ്ക്ക് യാക്കോബായ സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി  ജോസഫ് മോർ
ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. ഡോ.
കുര്യാക്കോസ് വെള്ളച്ചാലിനെയും വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയവരെയും
ആദരിക്കും. പ്രദക്ഷിണം, ധൂപപ്രാർഥന, പ്രദക്ഷിണം,  ആശീര്‍വാദം, നേര്‍ച്ച
സദ്യ, ലേലം എന്നിവ നടക്കും. വടക്കേ വയനാട്ടിൽ മഞ്ഞനിക്കര ബാവായുടെ
തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള ഏക ദേവാലയമാണ് മാനന്തവാടി
സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *