September 10, 2026

ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം നടത്തി.

0
IMG-20200106-WA0187.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം മാനന്തവാടി എം.എൽ.എ ഒ.ആർ.കേളു നിർവ്വഹിച്ചു. മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്നവർക്ക് വ്യക്തിത്വ വികസനവും, തൊഴിൽ നൈപുണ്യവും ലക്ഷ്യമിട്ട് വിവിധങ്ങളായ പരിപാടികളാണ് ബഡ്സ് സെന്ററിലൂടെ നടത്തുന്നത്.ഇവർക്കാവശ്യമായ എല്ലാ സൗകര്യവും സെന്ററിൽ ഏർപ്പെടുത്തിയിട്ടുണ്ട്.കുടുംബശ്രീയുടെ സഹകരണത്തോടെ 24 ലക്ഷം രൂപ ചിലവഴിച്ചാണ് ബഡ്സ് സെൻറർ ആരംഭിച്ചത്. ഉദ്ഘാടന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ബാബു അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലമിഷൻ കോർഡിനേറ്റർ പി. സാജിത മുഖ്യ പ്രഭാഷണം നടത്തി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.സി സലിം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മൈമുനത്ത്, വേണു മുള്ളോട്ട്, സിന്ധുചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.അസിസ്റ്റന്റ് സെക്രട്ടറി എം.സലിം നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *