September 3, 2026

മുത്തങ്ങയിൽ 30 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

0
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ:മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ കര്‍ണ്ണാടക ബസില്‍ കടത്തുകയായിരുന്ന 30 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.പുകയില ഉല്‍പ്പന്നങ്ങള്‍ പാര്‍സല്‍ കെട്ടുകളായും,ബാഗുകളിലുമാണ് സൂക്ഷിച്ചിരുന്നത്.ഇവ കടത്തിയ രാജസ്ഥാന്‍ സ്വദേശിയായ ലാല്‍ സിംങ്ങ് (44) നെതിരെ കോട്പാ ആക്ട് പ്രകാരം കേസെടുത്തു.പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം.കെ സുനില്‍,മുഹമ്മദ് അബ്ദുല്‍ സലീം,പ്രിവന്റീവ് ഓഫീസര്‍മാരായ ഗോപി,ഷാജി,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രജിത്,ജോഷി തുമ്പാനം എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *