April 26, 2024

ലൈഫ് കുടുംബ സംഗമം: സംഘാടക സമിതി രൂപീകരിച്ചു

0

    ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സുല്‍ത്താന്‍ ബത്തേരി നഗരസഭ കുടുംബസംഗമത്തിന്‍രെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ രക്ഷാധികാരിയായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്. ജനുവരി 21 ന് സുല്‍ത്താന്‍ ബത്തേരി ടൗണ്‍ഹാളില്‍ കുടുംബസംഗമം നടക്കും. സംഗമത്തോടനുബന്ധിച്ച് പ്രത്യേക അദാലത്തുകള്‍ നടത്തും. ലൈഫ് മിഷന്‍ കുടുംബാംഗങ്ങളെ അദാലത്തില്‍ പങ്കെടുപ്പിക്കുന്നതിനും പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനുമായി നഗരസഭയുടെ നേതൃത്വത്തില്‍ പ്രത്യേക സര്‍വ്വേ നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. സംഗമത്തില്‍ അക്ഷയ കേന്ദ്രങ്ങളുടെ സൗജന്യ സേവനം ഉറപ്പ് വരുത്തും. കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണന മേളയും ദേശസാല്‍കൃത ബാങ്കുകളുടെ ഭവന വായ്പാ മേളയും ഇതിനോടനുബന്ധിച്ച് നടക്കും. 

   ലൈഫ് മിഷന്‍ പദ്ധതിയില്‍ നഗരസഭയില്‍ 650 വീടുകളാണ് പൂര്‍ത്തിയാക്കിയത്. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിബി വര്‍ഗ്ഗീസ്, നഗരസഭ സെക്രട്ടറി അലി അസ്‌കര്‍, വൈസ് ചെയര്‍മാന്‍ ജിഷ ഷാജി, തഹസില്‍ദാര്‍ പി.എം കുര്യന്‍ എന്നിവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *