June 13, 2026

ഡയാന വയനാട് ജില്ല ബാഡ്മിന്റൻ ടൂർണ്ണമെന്റ് ആരംഭിച്ചു.

0
IMG-20200108-WA0172.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ഡയാന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 40 മത് വയനാട് ജില്ല ഷട്ടിൽ ബാഡ്മിന്റൻ ടൂർണമെന്റ് മാനന്തവാടി ഡയാന ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ജില്ലയിലെ മികച്ച  120 ഓളം കളിക്കാർ പങ്കെടുക്കുന്ന ടൂർണ്ണമെന്റിൽ 26 വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും. ഡയാന ക്ലബ്ബ് പ്രസിഡണ്ട് ഡോ. സി കെ രഞ്ജിത് ഉദ്ഘാടനം നിർവ്വഹിച്ചു. കെ എ ജോൺസൻ കളിക്കാരെ പരിചയപ്പെട്ടു. ജില്ല ബാഡ്മിന്റർ സെക്രടറി ഡോ. സജിത് പിസി , അഡ്വ. കെ.കെ.രമേഷ് , സി കെ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വെറ്ററൻ സിംഗിൾസിൽ ജോൺസൻ വർഗ്ഗീസ്, വൈ എം സി എ പുൽപ്പള്ളി, സജിത് പി സി ഡയാന മാനന്തവാടി എന്നിവർ ഫൈനലിലെത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *