August 14, 2026

വയനാട് ജില്ലാ കലക്ടറുടെ ചിത്രം ദുരുപയോഗം ചെയ്തതായി പരാതി.

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലാ കലക്ടർ ഡോ: അദീല അബ്ദുള്ളയുടെ ഫോട്ടോ രാഷ്ട്രീയ പാർട്ടി നേതാക്കളിൽ ചിലർ ദുരുപയോഗം ചെയ്തതായി പരാതി.
കലക്ടറുടെ വിശദീകരണ കുറിപ്പ്:
ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർ  വയനാട് കളക്ടറുടെ ക്യാമ്പ് ഓഫീസ് സന്ദർശിക്കുകയും പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് കൈമാറുകയും ചെയ്തിരുന്നു. അതിന്റെ ഫോട്ടോ ഇപ്പോൾ ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഒരു പൊളിറ്റിക്കൽ ക്യാമ്പൈനിനായി പലരും ഉപയോഗിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ജില്ലയുടെ ഭരണാധികാരി എന്ന നിലയിൽ തന്റെ ഓഫീസിൽ വരുന്നവരെ കാണുക എന്നതും അവർക്ക് പറയാനുള്ളത് കേൾക്കുകയും അപേക്ഷകളോ എഴുത്തോ ആയി നൽകുന്നത് വാങ്ങി വെക്കുക എന്നതും എന്റെ ചുമതലയുടെ ഭാഗം മാത്രമാണ്. ഇതിനെ മറ്റു രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കിക്കുന്നതിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറണമെന്ന് ഇതിനാൽ ആവശ്യപ്പെടുന്നു.
(ഡോ. അദീല അബ്ദുല്ല
ഡിസ്ട്രിക്ട് കളക്ടർ, വയനാട്.)
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *