പൗരത്വ നിയമം പിന്‍വലിക്കുക: മഹിളാ കോണ്‍ഗ്രസ്സ് മാർച്ച് നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കല്‍പ്പറ്റ: പൗരത്വ  നിയമം പിന്‍വലിക്കുക എന്ന് ആവശ്യപ്പെട്ട്  മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി കല്‍പ്പറ്റ മുന്‍സിപാലിറ്റി പരിസരത്ത് നിന്ന് പ്രകടനമായി കളക്ട്രേറ്റിലേക്ക് സമരം ചെയ്തു. പൗരത്വ നിയമം പിന്‍വലിക്കും വരെ സമരം തുടരുമെന്നും ഏത് കേസ് എടുത്ത് അടിച്ചമര്‍ത്താം എന്ന് ആരും കരുതണ്ട എന്നും ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്ന ജെ.എന്‍.യു വിലെ വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തി സമരം തടയാന്‍ ശ്രമിച്ച ഭരണ നേതൃത്വത്തിന്‍റെ പിടിപ്പ് കേതാണെന്നും സമരം ഉദ്ഘാടനം ചെയ്ത്കൊണ്ട് എ.ഐ.സി.സി മെമ്പറും മുന്‍ എം.എല്‍.എയുമായ കെ.സി റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് ചിന്നമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു. ജി.വിജയമ്മ ടീച്ചര്‍, പി. ശോഭനകുമാരി, എ.എം ശാന്തകുമാരി, സി.പി പുഷ്പലത, രമ ഹരിഹരന്‍, ബീന ജോസ്, കാര്‍ത്തിയാനി, ജിനി തോമസ്, ലൗലി ഷാജു, ചിന്നമ്മ ജോസഫ്, ലില്ലി കുര്യന്‍, ജയ മുരളി, റീത്ത സ്റ്റാന്‍ലി എന്നിവര്‍ പ്രസംഗിച്ചു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *