June 13, 2026

കൂലി കൂടുതൽ ചോദിച്ചതിന് ആദിവാസി യുവാവിനെ ശ്വാസം മുട്ടിച്ച് കൊന്നു: അച്ചനും മകനും അറസ്റ്റിൽ.

0
IMG-20200118-WA0132.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കൂലി കൂടുതൽ ചോദിച്ചതിന് അച്ചനും മകനും ചേർന്ന് ആദിവാസി യുവാവിനെ  ശ്വാസം മുട്ടിച്ചു കൊന്നു. മൂന്ന് വർഷം മുമ്പ് നടന്ന 

ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന്  പൊലീസ് കണ്ടെത്തി. 

വയനാട് കേണിച്ചിറയിൽ മൂന്ന് വർഷം മുമ്പ് നടന്ന 
കേണിച്ചിറ അതിരാറ്റുകുന്ന് കോളനിയിലെ മണിയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
പ്രതികളായ അച്ഛനെയും മകനെയും  അറസ്റ്റ് ചെയ്തു. കേണിച്ചിറ സ്വദേശി വി.ഇ തങ്കപ്പനും മകൻ സുരേഷുമാണ് പിടിയിലായത്. ഇരുവരും ചേർന്ന് മൃതദേഹത്തിന് സമീപം വിഷക്കുപ്പി വെച്ച് മണിയുടെ മരണം ആത്മഹത്യയാക്കി ചിത്രീകരിക്കുകയായിരുന്നു.
കൂലി വിലവർധനവുമായി ബന്ധപ്പെട്ട തർക്കമാണ് ശ്വാസം മുട്ടിച്ച് കൊല്ലാൻ ഇടയാക്കിയത്.തുടർന്ന് ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും നടത്തിയ അന്വേഷത്തിനൊടുവിലാണ് കൊലപാതകം തെളിഞ്ഞതും   രണ്ട് പേരെ അറസ്റ്റ് ചെയ്തതും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *