September 25, 2026

വയനാട്ടിൽ മെഗാ ഫുഡ് പാർക്ക് സ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് രാഹുൽ ഗാന്ധി എം.പി.

0
IMG-20200118-WA0113.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കാർഷിക ജില്ലയായ വയനാട് ഉൾപ്പെടുന്ന വയനാട് പാർലമെന്റ് മണ്ഡലത്തിൽ മെഗാ ഫുഡ് പാർക്ക് സ്ഥാപിക്കണമെന്ന് രാഹുൽ ഗാന്ധി എം.പി. കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച്  കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് മന്ത്രി  ഹർസ്മ്രിത് കൗർ ബാദലിന് രാഹുൽ ഗാന്ധി എം.പി. കത്തയച്ചു. കാപ്പി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ ഉൾപ്പടെയുള്ളവ സംസ്കരിച്ച് മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി മാറ്റുന്നതിന് ആസ്പിരേഷണൽ ജില്ലയായ വയനാട്ടിൽ മെഗാ ഫുഡ് പാർക്ക് ആരംഭിക്കണമെന്നാണ് കത്തിലെ ആവശ്യം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *