August 12, 2026

കല്പറ്റ മഹോത്സവത്തിന് തിരക്കേറുന്നു

0
Photo.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ :-  വിനോദത്തിനും വിജ്ഞാനത്തിനും പ്രാധാന്യം നല്‍കി കല്പറ്റ ബൈപ്പാസ് റോഡിലെ ഫ്‌ളവര്‍ഷോ ഗ്രൗണ്ടില്‍ ആരംഭിച്ച അലങ്കാര മത്സ്യ – വിദേശപക്ഷി പ്രദര്‍ശനത്തിന് തിരക്കേറുന്നു. അരോപൊയ്മ, സില്‍വര്‍ അരോണ, പിരാന തുടങ്ങിയ ലോകോത്തര നിലവാരമുള്ള അലങ്കാര മത്സ്യങ്ങളുടെയും മെക്കോവ, നാന്ദിയ കുനൂര്‍, ഗോള്‍ഡന്‍ പെസന്റ് തുടങ്ങി അപൂര്‍വ്വമായി മാത്രം കാണാറുള്ള വിദേശ പക്ഷികളുടെയും പ്രദര്‍ശനം കാണാന്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേരാണ് കല്‍പറ്റ മഹോത്സ നഗരിയിലെത്തുന്നത്. കോഴിക്കോട് സ്വദേശി ഫിറോസ് ഖാന്‍ കുണ്ടായിത്തോടിന്റെ നേതൃത്വത്തില്‍ ഭക്ഷ്യയോഗ്യമായ പുഴുക്കളുടെ പ്രദര്‍ശനമാണ് എക്‌സ്‌പോയിലെ ശ്രദ്ധേയമായ മറ്റൊരു ഇനം. രണ്ടര ലക്ഷം പുഴുക്കളുടെ ശേഖരമാണ് ഇവിടെ ഒരുക്കുന്നത്.  രുചികരമായ ഭക്ഷ്യമേള എക്‌സ്‌പോയുടെ മറ്റൊരു പ്രത്യേകതയാണ്. പുരാവസ്തു ശേഖരത്തോടൊപ്പം വിവിധ വിപണന സ്റ്റാളുകള്‍ പ്രദര്‍ശനമേളയില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് വിനോദത്തിനും ഉല്ലസിക്കാനുമുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കിലും വൈകിട്ടോടെ നല്ല തിരക്കാണ്. 
ജീവകാരുണ്യ മേഖലയില്‍  പ്രവര്‍ത്തിക്കുന്ന ജനം ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ വയനാട്ടുകാര്‍ക്ക് അറിവും വിനോദവും സമ്മാനിക്കുന്ന മികച്ച കാഴ്ചാനുഭവം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹോത്സവം സംഘടിപ്പിക്കുന്നതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ റാഫി പുതിയകടവ് പറയുന്നു. റോഡില്‍ അലഞ്ഞുതിരിയുന്നവര്‍ക്ക് പുനരധിവാസമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് ജില്ലയിലെ അത്തോളിയില്‍ ഇതിനായി സ്ഥലം വിലക്ക് വാങ്ങിയിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയും. പ്രദര്‍ശനം കാണാനെത്തിയവരെല്ലാം നല്ല അഭിപ്രായമാണ് മേളയെക്കുറിച്ച് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിക്കുന്നു. നേരത്തേ തീരുമാനിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ ഉച്ചക്ക് 2 മണി മുതല്‍ മുതല്‍ 9.00 വരെയാണ് പ്രദര്‍ശനസമയം. ടിക്കറ്റ് വില 30രൂപയാണ്. കുട്ടികള്‍ക്ക് 15 രൂപ. വിനോദത്തിനൊപ്പം അറിവിനും പ്രധാന്യം നല്‍കുന്ന മേള വയനാടിന് മികച്ച അനുഭവമായിരിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *