June 14, 2026

കിടപ്പ് രോഗികള്‍ക്കൊരു സ്നേഹയാത്ര; ലോഗോ പ്രകാശനം ചെയ്തു.

0
IMG_8668.JPG
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിതം തളക്കപ്പെട്ട കിടപ്പ് രോഗികള്‍ക്ക് വേണ്ടി, തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ സ്നേഹയാത്ര സംഘടിപ്പിക്കുമെന്ന് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, സെക്രട്ടറി എം ശിവാനന്ദന്‍ എന്നിവര്‍ അറിയിച്ചു. പരിപാടിയുടെ ലോഗോ സി കെ ശശീന്ദ്രന്‍ എംഎല്‍എക്ക് നല്‍കി, കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ആന്‍റണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജിന്‍സി സണ്ണി,  സഹകരണ വകുപ്പ് ജോയിന്‍റ് രജിട്രാര്‍ പി റഹിം, തരിയോട് സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ എന്‍ ഗോപിനാഥന്‍, ഫാ. ബിജു മാവറ തുടങ്ങിയവര്‍ സംബന്ധിച്ചു. 
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് – തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ആരോഗ്യ കേരളം പദ്ധതിയുടെ സഹകരണത്തോടെ തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, കോട്ടത്തറ, പൊഴുതന പഞ്ചായത്തുകളില്‍ നിന്നും വിദഗ്ദ പരിചരണം ആവശ്യമായ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിച്ചു വരുന്ന കൂട്ടായ്മയാണ് തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *