April 19, 2024

സെൻസസ്: ആശങ്കകൾക്ക് അറുതി വരുത്തണം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ

0
.
കൽപ്പറ്റ: കേരളത്തിൽ എൻ.പി.ആർ നടപ്പാക്കില്ല; സെൻസസ് മാത്രമേ ഉണ്ടാകൂ എന്ന മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രയോഗ തലത്തിലുണ്ടാക്കുന്ന ആശങ്കകൾക്ക് അറുതി വരുത്തണമെന്ന് വിസ്ഡം വയനാട് ജില്ലാ സംയുക്ത സെക്രട്ടറേറ്റ് ആവശ്യപ്പെട്ടു.
പത്ത് വർഷം കൂടുമ്പോഴുള്ള സെൻസസ് 2010 ലെ കണക്കെടുപ്പോടെ എൻ.പി. ആറായിട്ടാണ് നടത്തിയത്.എൻ.പി.ആർ അല്ലാത്ത മറ്റൊരു സെൻസസ് നടന്നിട്ടില്ല.2020 ലും അതിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തിയതായി അറിവില്ല. സെൻസസിന്റ പേരിൽ എൻ.പി.ആർ തന്നെയാണ് സ്വാഭാവികമായും നടപ്പിൽ വരുത്തുക. ഈ സാഹചര്യത്തിൽ എൻ.പി.ആർ നടപ്പാക്കില്ല;സെൻസസ് മാത്രമേ ഉണ്ടാകൂ എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് എങ്ങനെ പാലിക്കുമെന്ന കാര്യത്തിൽ തികഞ്ഞ ആശയക്കുഴപ്പവും ആശങ്കയും നിലനിൽക്കുന്നുണ്ടെന്ന് വിസ്ഡം നേതാക്കൾ ചൂണ്ടിക്കാട്ടി.
ഒരു സമുദായത്തെ മാറ്റി നിർത്തി പ്രത്യേക നിയമഭേദഗതി കൊണ്ടുവന്ന പ്രത്യേക സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സെൻസസും അതിനായി ദുരുപയോഗം ചെയ്യില്ലെന്ന് എങ്ങിനെ ഉറപ്പ് വരുത്താനാകുമെന്നും നേതാക്കൾ ചോദിച്ചു.
എൻ. പി.ആറിലെ മുൻ വർഷങ്ങളിലെ ചോദ്യാവലിയോട് പുതിയവ കൂട്ടിച്ചേർത്തിട്ടുണ്ട് എന്ന റിപ്പോർട്ടുകൾ സംബന്ധിച്ച് യാതൊരു വിശദീകരണവും കേന്ദ്ര സർക്കാർ നൽകാത്ത സാഹചര്യത്തിൽ വിഷയം ഗൗരവപരമാണന്നും യോഗം കൂട്ടിച്ചേർത്തു.അബ്ദുൽ ഫത്താഹ് അദ്ധ്യക്ഷത വഹിച്ചു
അബ്ദുറഹ്മാൻ കൊളഗപാറ സൗജൽ പിണങ്ങോട് അൻവർ സ്വലാഹി ജമാലുദ്ദീൻ മുട്ടിൽ പി.എം മൗലവി ഷഹീർ സ്വലാഹി ഇക്ബാൽ കൽപ്പറ്റ റഫീഖ് വെള്ളമുണ്ട അൻസിൽ അമ്പലവയൽ എന്നിവർ സംസാരിച്ചു
അബ്ദുറഹ്മാൻ മീനങ്ങാടി സ്വാഗതവും ഷുക്കൂർ വടുവൻച്ചാൽ നന്ദിയും പറഞ്ഞു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *