September 27, 2026

ലഹരി വിരുദ്ധ കാമ്പയിനുമായി തരിയോട് ജി എല്‍ പി സ്കൂള്‍

0
IMG-20200122-WA0115.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കാവുംമന്ദം: സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണവുമായി തരിയോട് ജി എല്‍ പി സ്കൂള്‍. ആദ്യ ഘട്ടമെന്ന നിലയില്‍ നടത്തിയ പ്രത്യേക പി ടി എ ജനറല്‍ബോഡി യോഗവും ബോധവല്‍ക്കരണ ക്ലാസും കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ പി ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി കെ റോസ്‌ലിന്‍ കാമ്പയിന്‍ വിശദീകരിച്ചു. 
മദ്യം, മയക്കു മരുന്നുകള്‍, പുകവലി ഉല്‍പ്പന്നങ്ങള്‍ അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം നാട്ടില്‍ കുറ്റകൃത്യങ്ങളും അനുദിനം വര്‍ധിച്ചു വരികയാണ്. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ സുരക്ഷിത വിദ്യാലയം എന്ന പദ്ധതിയുടെ ഭാഗം കൂടിയായ ലഹരി വിരുദ്ധ കാമ്പയിന്‍റെ തുടര്‍ പരിപാടികളെന്ന നിലയില്‍ സമൂഹത്തിന്‍റെ വിവിധ മേഖലകളിലും വ്യത്യസ്തമായ പരിപാടികളോടെ കാമ്പയിന്‍ വ്യാപിപിക്കും.
പി ടി എ വൈസ് പ്രസിഡന്‍റ് സന്തോഷ് കോരംകുളം, സിനി അനീഷ്, ലീന ബാബു, സി പി ശശികുമാര്‍, സി സി ഷാലി, പി ബി അജിത, ഷമീന ഫൈസല്‍, ടി സുനിത, സൗമ്യ ലോപ്പസ്, സില്‍ന, വി പി ചിത്ര, ഷാലു തോമസ്, സ്മൈല ബിനോയ്, ജസീന ജംഷിദ്  തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *