September 4, 2026

നികുതി വർദ്ധനവ്: യു.ഡി.എഫ് പ്രതിഷേധ പ്രകടനവും മാനന്തവാടി നഗരസഭ പടിക്കൽ ധർണ്ണയും നടത്തി.

0
IMG-20200122-WA0116.jpg
By ന്യൂസ് വയനാട് ബ്യൂറോ
നികുതി വർദ്ധനവ് യു.ഡി.എഫ് കൗൺസിലർമാർ മാനന്തവാടി നഗരസഭ പടിക്കൽ ധർണ്ണയും  പ്രതിഷേധ പ്രകടനവും നടത്തി. നികുതി വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിന് മുതിരുമെന്നും കൗൺസിലർമാർ
 കെട്ടിട നികുതി മുൻകാല പ്രാബല്യത്തോടു കൂടി ഒഴിവാക്കുക, ഓഡിറ്റ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നികുതികൾ പിരിചെടുക്കുക, ബസ്സ്റ്റാന്റ് കോപ്ലക്സിലെ റൂമുകൾ ഉടൻ ലേലം ചെയ്യുക,600 സ്കെയർഫീറ്റിൽ താഴെയുള്ള വീടുകളുടെ നികുതി പൂർണ്ണമായും ഒഴിവാക്കുക, മത്സ്യ മാംസ മാർക്കറ്റ് ഉടൻ ലേലം ചെയ്യുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും, മാനന്തവാടി നഗരസഭയുടെ ജനദ്രോഹ  ഭരണത്തിനുമെതിരെയാണ് മാനന്തവാടി നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ പടിക്കൽ ധർണ്ണയും, പ്രതിഷേധ പ്രകടനവും നടത്തിയത്. യു.ഡി.എഫ് പാർലിമെന്ററി പാർട്ടി  ധർണ്ണ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യ്തു.പി.വി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. എം.ജി.ബിജു, പി.വി.എസ്.മൂസ, കടവത്ത് മുഹമ്മദ്, മുജീബ് കോടിയോടൻ, അഡ്വ.പടയൻ റഷീദ്, അരുൺകുമാർ ബി.ഡി, ഷീജ ഫ്രാൻസീസ്, സ്വപ്ന ബിജു, സ്ററർവ്വിൽ സ്റ്റാനി, വി.യു.ജോയി, ഹുസൈൻ കുഴി നിലം, സക്കീന ഹംസ, മഞ്ജുള അശോകൻ, ശ്രീലത കേശവൻ,ടി.എ.റെജി, പി.എം. ബെന്നി, സണ്ണി ചാലിൽ തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *