May 5, 2024

എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്ക് പഠന സഹായമൊരുക്കി എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ.

0
Img 20200122 Wa0162.jpg
തലപ്പുഴ: : 
ഒരു ഗ്രാമത്തിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകരുകയാണ് വയനാട് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ. അഞ്ചു വർഷങ്ങൾക്ക് മുൻപ് കർമ്മ എന്ന പേരിൽ പ്രവർത്തനമാരംഭിച്ച കൂട്ടായ്മയാണ് കോളേജിനകത്തും പുറത്തും വ്യത്യസ്തമായ പദ്ധതികൾ നടപ്പിലാക്കി വരുന്നത്. ഇതിന്റെ  ഭാഗമായി  തോട്ടം മേഖലയിലെ തൊഴിലാളികളുടെ മക്കളെ എസ് എൽ സി പരീക്ഷക്കായി ഒരുക്കുകയാണ് ഇവർ
കഴിഞ്ഞ മൂന്ന് വർഷങ്ങളായി പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായി നടത്തുന്ന നിശാക്യാമ്പ് ആണ് അതിൽ പ്രധാനം.ആദ്യ വർഷം ചിറക്കരയിലും രണ്ടാം വർഷം ചുങ്കം ഗ്രാമത്തിലും കർമ്മ നടത്തിയ ക്ലാസുകൾ വൻ വിജയകരമായിരുന്നു.ഈ വർഷം ചിറക്കര ഗ്രാമത്തിലാത്തിലെ ഏൽ പി സ്ക്കുളിൽ വച്ചാണ് കർമ്മ നിശാക്യാമ്പ് നടത്തുന്നത്. ചിറക്കരയിലെയും പരിസര പ്രദേശത്തേയും 32 കുട്ടികളാണ് ഇത്തവണ ക്യാമ്പിൽ ഉള്ളത്. എല്ലാ ദിവസവും വൈകിട്ട് 6 30 മുതൽ 9 30 വരെയാണ് ക്ലാസുകൾ നടക്കുന്നത്. വയനാട് എൻജിനീയറിങ് കോളേജിലെ കർമ്മ പ്രവർത്തകരാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത് കഴിഞ്ഞ മൂന്ന്  വർഷവും ഇവർ പരിശീലനം നൽകിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. 
എൻജിനീയറിങ് കോളേജിലെ കർമ്മ പ്രവർത്തകർ നടത്തുന്ന ക്ലാസ്സുകൾ തങ്ങൾക്ക് ഏറെ ഗുണകരമായി മാറിയതായി വിദ്യാർത്ഥികളും പറഞ്ഞു
ഇവർക്ക് പിൻതുണയും മായി രക്ഷതാക്കളും ഒപ്പ് മുണ്ട് ക്ലാസ്സ് കഴിയും വരേ ഇവരും ഒപ്പമുണ്ടാക്കും 
വിദ്യാർത്ഥികൾക്കായി നൽകി വരുന്ന പരീശീലനം 42 ദിവസം പിന്നിട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *