May 5, 2024

പ്ലാസ്റ്റിക്കിനെ പൂർണ്ണമായി പുറത്താക്കാൻ ചേലാവുമായി മാനന്തവാടി എം .ജി എം.സ്കൂൾ

0
Img 20200122 Wa0233.jpg
 പ്ലാസ്റ്റിക്  നിരോധനത്തിന്റെ സാധ്യതകൾ വിവാദമാവുബോൾ പരിപൂർണ്ണമായി പ്ലാസ്റ്റിക്കിനെ പൂർണമായി ഒഴിവാക്കി മാനന്തവാടി എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടി കൂട്ടങ്ങൾ. 24 ന് നടക്കു സംസ്ഥാന 'കബ്ബ് ബുൾബുൾ പഠന ക്യാമ്പിനെത്തു ആയിരത്തിലധികം കുട്ടികൾക്കും ചേലായി നൽകി പ്ലാസ്റ്റിക്കിനെ അകറ്റി നിർത്താനാണ് ഈ കുട്ടി കൂട്ടങ്ങളുടെ തീരുമാനം. അതിനുള്ള ഒരുക്കത്തിലാണ് ഇവിടുത്തെ വിദ്യാർത്ഥികൾ
.
       .തുണിസഞ്ചിയുടെ അസ്വസ്ഥതകളില്ലാതെ കൊണ്ടു നടക്കാനും ഉപയോഗിക്കാനും പറ്റുന്ന നാലുവശത്തും ചരട് തുന്നിച്ചേർത്ത ഒരു തുണിക്കഷണമാണ് ചേലാവ്. നാലു വശത്തുമുള്ള ചരടുകൾ ആവശ്യാനുസരണം വലിച്ചുപയോഗിച്ചാൽ പല ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കാം. കടയിൽ പോയി സാധനം വാങ്ങുമ്പോൾ സഞ്ചിയായും, യാത്ര പോകുബോൾ  വാനിറ്റി  ബാഗായും, കുട്ടികൾക്ക് ലഞ്ച് ബാഗായും, ലഞ്ച് ടവൽ ആയും, പാടത്ത് പണിയെടുക്കുബോൾ സാധനങ്ങൾ കൊണ്ടുപോകാനും , പെൺകുട്ടികൾക്ക് തലയിൽ ഷാളായി ഇടായും, സ്കാഫ് ആയി കെട്ടാനും കഴിയും. കൂടാതെ കുട്ടികൾക്ക് വീണ് ചതവു പറ്റിയാൽ ഫസ്റ്റ് എയ്ഡ് ആയി ഉപയോഗിക്കാനും കഴിയുമെന്ന വിധത്തിലാണ് എം.ജി.എം സ്കൂളിലെ കുട്ടി കൂട്ടങ്ങൾ സംസ്ഥാന കബ്ബ് ബുൾബുൾ പഠന ക്യാമ്പിനെ സ്വാഗതം ചെയ്യുന്നത്  വിദ്യാർത്ഥികളായ ട്രീസ റോസ്, അർച്ചന സനൽ, ജാസ്മിൻ ജലീം, അലൻ ടീന തുടങ്ങിയവർ ചേലാവ് നിർമ്മാണത്തിന് നേതൃത്വം നൽകി വരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *