June 14, 2026

കല്‍പ്പറ്റ വാരാമ്പറ്റ റോഡ് പണി ഇഴയുന്നു:. യൂത്ത് ലീഗ് സമരത്തിലേക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
.
കാവുംമന്ദം: നവീകരണത്തിനുള്ള കാലാവധിയായ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പണികള്‍ എവിടെയുമെത്താതെ ഇഴയുന്ന കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കല്‍പ്പറ്റ നിയോജക മണ്ഡലം യൂത്ത് ലീഗിന്‍റെ ആഭിമുഖ്യത്തില്‍ ജനുവരി 28ന് കല്‍പ്പറ്റ പൊതുമരാമത്ത് ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കും.  
സംസ്ഥാന പാതയായിട്ടും
ഒരുപാട് കാലത്തെ സമരങ്ങളുടെ ഫലമായാണ് ഈ റോഡ് പ്രവൃത്തി ആരംഭിച്ചത്. സര്‍ക്കാര്‍ ഈ റോഡിന്‍റെ കാര്യത്തില്‍ തികഞ്ഞ അലംഭാവം കാണിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട യോഗം ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സി ടി ഹുനൈസ് അദ്ധ്യക്ഷത വഹിച്ചു. ജാസര്‍ പാലക്കല്‍, 
ഷമീം പാറക്കണ്ടി, സി കെ ഗഫൂര്‍, വി പി സി ഹകീം, സി കെ സലിം, കെ ഖാലിദ് 
കെ ഷമീര്‍, നൗഷാദ് ചുരിയാറ്റ, പി സഹീറുദ്ദീന്‍, ജലീല്‍ പീറ്റക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *